സാക് പുന്നൻ
മത നേതാക്കൾ യേശുവിനെ നിന്ദിക്കുകയായിരുന്നു………… പടയാളികളും അവിടുത്തെ കളിയാക്കി……. അവിടെ തൂക്കപ്പെട്ടവരിൽ ഒരു കുറ്റവാളിയും യേശുവിൻ്റെ മേൽ ശകാര വാക്കുകൾ വർഷിക്കുകയായിരുന്നു…….. എന്നാൽ മറ്റേയാൾ അവനെ ശാസിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു, “ഈ മനുഷ്യൻ അരുതാത്തത് ഒന്നും ചെയ്തിട്ടില്ല” (ലൂക്കൊ.23:35-41). യിസ്രായേലിലെ മുതിർന്ന വേദപണ്ഡിതന്മാർക്കും കുശാഗ്ര ബുദ്ധികളും അഭ്യസ്തവിദ്യരുമായ റോമൻ പടയാളികൾക്കും യേശു ആരാണെന്നു വിവേചിച്ചറിയാൻ കഴിയാതിരുന്നപ്പോൾ വേദപുസ്തകത്തിന്റെ ഒന്നും അറിവില്ലാത്ത കള്ളനും കൊലപാതകിയുമായ ഒരുവന് തൻ്റെ ഈ ഭൂമിയിലെ അവസാന നിമിഷങ്ങളിൽ അതിനു കഴിഞ്ഞു എന്നത് വാസ്തവമായും ആശ്ചര്യകരമായ ഒരു കാര്യമാണ്. ഇത് ഇങ്ങനെയായത് എന്തുകൊണ്ട്?
വിവേചന ശക്തി ഉണ്ടാകുന്നത് ബുദ്ധിശക്തിയിലൂടെയോ, വേദപുസ്തക പരിജ്ഞാനത്തിലൂടെയോ, അല്ലെങ്കിൽ പരിചയത്തിലൂടെയോ അല്ല. അതു പരമാർത്ഥ ഹൃദയം ഉള്ളവർക്കു ദൈവത്താൽ നൽകപ്പെടുന്നതാണ്. നമുക്കു വിവേചന ശക്തി എങ്ങനെ ഉണ്ടാകാൻ കഴിയുമെന്നു ക്രൂശിലെ കള്ളൻ നമ്മെ പഠിപ്പിക്കുന്നു. അന്ന് യിസ്രായേലിലെ ബിഷപ്പുമാരുടെയും, പുരോഹിതന്മാരുടെയും, വേദപണ്ഡിതന്മാരുടെയും മുഴുവൻ നിരയും ക്രൂശിൻ്റെ ചുവട്ടിൽ ഒരു കാര്യത്തിൽ അല്ലെങ്കിൽ മറ്റൊന്നിൽ യേശുവിൻ്റെ മേൽ കുറ്റം ചുമത്തിക്കൊണ്ടുനിൽക്കുന്നുണ്ടായിരുന്നു (മത്താ.27:41). അതിലെ കടന്നുപോയ പ്രധാന പൗരന്മാരിൽ പലരും, യേശുവിനെ കരുണയില്ലാതെ ദുഷിക്കുകയും അവിടുന്ന് മന്ദിരം പൊളിച്ചു കളയും എന്നു പറഞ്ഞു എന്നു പറഞ്ഞുകൊണ്ട് അവിടുത്തെ കുറ്റപ്പെടുത്തുകയും ചെയ്തു (അതൊരു വ്യാജ ആരോപണമായിരുന്നു, കാരണം യേശു ഒരിക്കലും എപ്പോഴെങ്കിലും അത്തരം ഒരു പ്രസ്താവന നടത്തിയിട്ടില്ല -മത്താ 27:39). യേശുവിനെതിരായ അധിക്ഷേപ പ്രഭാഷണത്തിൽ പങ്കുചേരത്തക്കവിധം ഈ കുറ്റാരോപണങ്ങളാൽ രണ്ടു കള്ളന്മാരും ബോധ്യപ്പെട്ടിരുന്നു (മത്താ. 27:44). എന്നാൽ, പെട്ടെന്ന്, അവരിൽ ഒരാൾ യേശുവിനെ നിന്ദിക്കുന്നത് നിർത്തിയിട്ട് യേശുവിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു, “ഈ മനുഷ്യൻ ഒരു പാപം പോലും ചെയ്തിട്ടില്ല” (ലൂക്കൊ.23:41).
അവൻ എങ്ങനെയാണ് അതറിഞ്ഞത്? യേശുവാണ് വരുവാനുള്ള മശിഹാ എന്ന് അവൻ എങ്ങനെ വിവേചിച്ചറിഞ്ഞു? ജനങ്ങളുടെ കുറ്റാരോപണങ്ങൾ എല്ലാം വ്യാജമാണെന്നു പറഞ്ഞ് അവൻ എങ്ങനെ അതിനെ തള്ളിക്കളഞ്ഞു – യേശുവിനു വേണ്ടി മറ്റാരും പക്ഷം പിടിക്കാൻ ഇല്ലാതിരുന്നപ്പോൾ? എല്ലാറ്റിനുമപ്പുറം, “ഒരു തീയില്ലാതെ പുകയുണ്ടാകാൻ കഴിയില്ല”. ഈ പഴഞ്ചൊല്ലിനെ കുറിച്ചുള്ള ലോക ജ്ഞാന പ്രകാരം ചിന്തിച്ചിരുന്നെങ്കിൽ, ഈ കള്ളന് ഇങ്ങനെ ചിന്തിക്കാമായിരുന്നു, ഈ നൂറുകണക്കിനാളുകൾ അവനെ കുറ്റപ്പെടുത്തുന്നതിന്, തീരെ ചെറിയതെങ്കിലും, ഒരു കാരണം ഉണ്ടായിരിക്കണം. എന്നിട്ടും ആ കള്ളൻ പറഞ്ഞതു യേശു ഒരു തെറ്റും ചെയ്തിട്ടില്ല എന്നാണ്!!” ചെവികൊണ്ടു കേട്ടതിനെ തള്ളിക്കളയുവാൻ (യെശ.11:3) തക്കവണ്ണം ഈ കള്ളൻ ഇത്ര ആത്മീയ മനസ്സുള്ളവനായി തീരുന്നത് എങ്ങനെയാണ്? കാരണം “പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയായ്കയാൽ അവരോടു ക്ഷമിക്കേണമേ” (ലൂക്കൊ.23:34) എന്ന് യേശു പറയുന്നത് അവൻ കേട്ടു. ഒരുവശത്ത്, ആ വേദപണ്ഡിതന്മാരുടെ അസ്വസ്ഥതയും, പ്രക്ഷോഭവും, കയ്പ്പും, വെറുപ്പും എല്ലാം ആ കള്ളൻ കണ്ടു. മറുവശത്ത്, യേശുവിൻ്റെ ക്ഷമിക്കുന്ന ആത്മാവും, പരാതിയുടെ ആത്മാവിൻ്റെയും, സ്വയ ന്യായീകരണത്തിന്റെയും പൂർണ്ണമായ അസാന്നിധ്യവും, യേശുവിൽ ഉണ്ടായിരുന്ന സ്വസ്ഥതയും അവൻ കണ്ടു. അങ്ങനെ, ആരാണ് ശരി എന്നും ആരാണ് തെറ്റ് എന്നും അവൻ വിവേചിച്ചറിഞ്ഞു.
സഭയിലും ഇങ്ങനെയാണ് നാം വിവേചനം അഭ്യസിക്കേണ്ടത്. രണ്ടു സഹോദരന്മാർക്കോ സഹോദരിമാർക്കോ ഒരു തർക്കം ഉണ്ടാവുമ്പോൾ, നിങ്ങൾ ഈ കള്ളൻ്റെ അളവുകോൽ ഉപയോഗിക്കുകയാണെങ്കിൽ, ആരാണ് ശരി അല്ലെങ്കിൽ ആരാണ് തെറ്റ് എന്നു. വേഗത്തിൽ നിങ്ങൾക്കു കണ്ടുപിടിക്കാൻ കഴിയും. “ദുഷ്ടന്മാർ കലങ്ങി മറിയുന്ന കടൽ പോലെയാകുന്നു, അതിന് അടങ്ങിയിരിക്കാൻ കഴികയില്ല, അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു തള്ളുന്നു, ദുഷ്ടന്മാർക്കു സമാധാനമില്ല എന്ന് എൻ്റെ ദൈവം അരുളി ചെയ്യുന്നു” (യെശ 57:20:21). ദൈവത്തിൻ്റെ ദൃഷ്ടികളിൽ തെറ്റ് ചെയ്യുന്നവർ നിരന്തരം പ്രക്ഷുബ്ധതയും അസ്വസ്ഥതയും ഉള്ള ഒരു ജീവിതത്തിനായി വിധിക്കപ്പെടുന്നു, അതിൽ അവർ തങ്ങളുടെ വായിൽനിന്ന് ദൈവഭക്തരായ സഹോദരീ സഹോദരന്മാർക്കെതിരായി ചവറും, ചെളിയും മുകളിലേക്കു തള്ളുന്നു…. (പരദൂഷണം, കുറ്റാരോപണം, പരാതികൾ, ചീത്ത വാക്കുകൾ) അങ്ങനെയുള്ള ഒരു സഹോദരനെയോ സഹോദരിയെയോ നിങ്ങൾ കണ്ടുമുട്ടുമ്പോൾ ഒരു മടിയും കൂടാതെ അവനെ/അവളെ ഒരു ദുഷ്ട വ്യക്തിയായി വർഗീകരിക്കാം, കാരണം അതാണ് അവനെ/അവളെ ദൈവം വിളിക്കുന്നത് (യെശ.57:20,21). കൂടുതൽ തെളിവുകളുടെ ആവശ്യമില്ല അല്ലെങ്കിൽ കാര്യത്തിൻ്റെ വസ്തുതകളിലേക്ക് നോക്കേണ്ട ആവശ്യം പോലുമില്ല. ആ വ്യക്തിയിലുള്ള അസ്വസ്ഥതയും, പ്രക്ഷുബ്ധതയുമാണ് മറ്റെല്ലാത്തിനേക്കാൾ ഏറ്റവും വ്യക്തമായ തെളിവുകൾ .
ലോകപ്രകാരമുള്ള കോടതി കേസുകളിൽ, ഒരു വിധിയിലേക്ക് എത്തിച്ചേരുന്നതിനുമുമ്പ് ജഡ്ജി എല്ലാ തെളിവുകളിലൂടെയും സൂക്ഷ്മ പരിശോധന നടത്താൻ ചിലപ്പോൾ പല വർഷങ്ങൾ എടുക്കുന്നു. അപ്പോൾ പോലും അവർ തെറ്റിപ്പോകാനുള്ള സാധ്യതയുണ്ട്. സഭയിലെവിവാദങ്ങൾക്ക് ഈ രീതി നാം അവലംബിച്ചാൽ ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ ഒരു പക്ഷത്തെയും മറുപക്ഷത്തെയും കേട്ട് നമ്മുടെ ജീവിതകാലം മുഴുവൻ ചെലവാക്കേണ്ടി വരും. അപ്പോഴും നമുക്ക് തെറ്റുപറ്റാം! എന്നാൽ ദൈവം നമുക്ക് അതിനേക്കാൾ മെച്ചമായ ഒരു മാർഗ്ഗം നൽകിയിരിക്കുന്നു: ആരാണ് സ്വസ്ഥതയിൽ ആയിരിക്കുന്നതെന്നും ആരാണ് അസ്വസ്ഥമായിരിക്കുന്നത് എന്ന് മാത്രം പരിശോധിക്കുക. തന്നെത്താൻ ന്യായീകരിക്കുന്നതിനെ നിരസിക്കുന്നവർ. ആരെന്നും പരാതികൾ നിറഞ്ഞിരിക്കുന്നവർ വരാന്നും പരിശോധിക്കുക. അപ്പോൾ നീതിമാൻ ആരാണ് എന്നും അല്ലാത്തവൻ ആരാണ് എന്നുമുള്ള ഉത്തരം ഉടൻ തന്നെ നിങ്ങൾക്കു കിട്ടും. ക്രൂശിലെ കള്ളൻ വിവേചന ശക്തിയുടെ രഹസ്യം എന്താണെന്ന് നമുക്ക് കാണിച്ചു തന്നിരിക്കുന്നു
















