സാക് പുന്നൻ
“പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്തവിവേകത്തിൽ ഊന്നരുത്. നിൻ്റെ എല്ലാ വഴികളിലും അവിടുത്തെ നിനെച്ചുകൊൾക, അവിടുന്ന് നിൻ്റെ പാതകളെ നേരെയാക്കും” ( സദൃശ . 3:5,6).
ഈ വാക്യത്തിൽ ഹൃദയത്തിനാണ് ഊന്നൽ കൊടുത്തിരിക്കുന്നത്. സദൃശ്യവാക്യങ്ങളുടെ പുസ്തകത്തിൽ കൂടെക്കൂടെ ഈ ഊന്നൽ നിങ്ങൾ കണ്ടെത്തുന്നു. ഇവിടെ നാം കാണുന്നത് വിശ്വാസം എന്നത് മനസ്സിൻ്റെ ഒരു കാര്യമല്ല എന്നാണ്. പഴയ നിയമത്തിൽ ശലോമോൻ തന്നെത്താൻ ഇക്കാര്യം മനസ്സിലാക്കി എന്നത് വളരെ രസകരമാണ്, എന്നാൽ ചിലപ്പോൾ നമുക്ക് ആ അബദ്ധം പറ്റാം. നമുക്ക് ചില സത്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞേക്കാം (അതായത്, ദൈവം സ്നേഹമുള്ള ഒരു പിതാവാണ് അല്ലെങ്കിൽ ദൈവം യേശുവിനെ സ്നേഹിച്ച അത്രയും തന്നെ യേശുവിൻ്റെ ശിഷ്യന്മാരെയും സ്നേഹിക്കുന്നു – ഇടയ്ക്കു പറയട്ടെ എല്ലാവരെയും അല്ല, എല്ലാ വിശ്വാസികളെ പോലും അല്ല, എന്നാൽ എല്ലാം ഉപേക്ഷിച്ചു കളഞ്ഞ യേശുവിൻ്റെ ശിഷ്യന്മാരെയാണ്), എന്നാൽ അവ എൻ്റെ തലയിൽ മാത്രം മനസ്സിലാക്കുന്ന കാര്യങ്ങളാണ്, ശോധനയുടെ നിമിഷത്തിൽ, അപ്പോഴും താൻ ആകുലപ്പെടുന്നു, കാരണം എൻ്റെ ഹൃദയത്തിൽ നിന്നും ഞാൻ ആ സത്യങ്ങൾ മനസ്സിലാക്കുന്നില്ല. ചില കാര്യങ്ങൾ എൻ്റെ തലയിൽ വിശ്വസിക്കുന്നതും, പിശാചിനുണ്ടായിരുന്ന തരം വിശ്വാസം, എൻ്റെ പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുന്നതും തമ്മിൽ വലിയ ഒരു വ്യത്യാസമുണ്ട്. അതിനായി, പരിശുദ്ധാത്മാവിന്റെ വെളിപ്പാട് എനിക്കാവശ്യമുണ്ട്.
നിങ്ങളുടെ തലയിൽ ചില കാര്യങ്ങൾ വിശ്വസിക്കുന്നതിന്, നിങ്ങൾക്കു വേണ്ടത് ആ വിഷയം നന്നായി വ്യാഖ്യാനിച്ചു തരുന്ന ഒരു വേദപുസ്തക അധ്യാപകനെയാണ്, അപ്പോൾ നിങ്ങൾ അതു മനസ്സിലാക്കിയിരിക്കുന്നു. അതാണ് വിശ്വാസം എന്നു നാം ചിന്തിക്കുന്നു, എന്നാൽ ശോധനയുടെ സമയത്ത്, അതു വിശ്വാസമേ അല്ല എന്നു നാം കണ്ടെത്തുന്നു. നമുക്കു പണമുണ്ടെന്നു നാം വിചാരിക്കുന്നു, എന്നാൽ നാം ഒരു കടയിലേക്കു ചെല്ലുമ്പോൾ, അത് ഒരു കള്ളനോട്ട് ആണെന്നു നാം കണ്ടെത്തുന്നു. അതു യഥാർത്ഥ നോട്ടിന്റെ ഫോട്ടോഗ്രാഫ് മാത്രമാണ്. അതു യഥാർത്ഥമായതല്ല. ശോധനയുടെ നിമിഷമാണ് നമ്മുടെ വിശ്വാസം നമ്മുടെ ഹൃദയത്തിൽ നിന്നല്ല വന്നിരിക്കുന്നത്, എന്നാൽ നമ്മുടെ തലയിൽ നിന്നാണ് എന്നു വെളിപ്പെടുത്തുന്നത്. അതുകൊണ്ടാണ് ദൈവം നമുക്കു വെളിപ്പാട് നൽകേണ്ടതിനായി പ്രാർത്ഥിക്കേണ്ടത്, ആ വിധത്തിൽ നമ്മുടെ വിശ്വാസം നമ്മുടെ മനസ്സിൽ ഇരിക്കുകയില്ല എന്നാൽ ആഴത്തിൽ താഴേയ്ക്കു നീങ്ങി നമ്മുടെ ഹൃദയത്തിലേക്കു വരുന്നു. അപ്പോൾ ശോധനയുടെ വേളയിൽ, ആ വിശ്വാസം നമ്മെ മുറുകെ പിടിക്കുന്നു, അതുകൊണ്ട് നാം കുലുങ്ങുന്നില്ല. നിങ്ങളുടെ പൂർണ്ണഹൃദയത്തോടും കൂടെ യഹോവയിൽ ആശ്രയിക്കുക!
അതിനുശേഷം അദ്ദേഹം ഇപ്രകാരം പറയുന്നു, “നിങ്ങളുടെ സ്വന്ത വിവേകത്തിൽ ഊന്നരുത് (ചാരരുത്)”. നമ്മുടെ മനസ്സിലുള്ള നമ്മുടെ യുക്തിയാണ് നമ്മുടെ സ്വന്ത വിവേകം. നിങ്ങളുടെ മനസ്സിനെ ആശ്രയിക്കരുത് എന്ന് അദ്ദേഹം പറയുന്നു! പകരം നിങ്ങളുടെ പൂർണ്ണഹൃദയത്തോടും യഹോവയിൽ ആശ്രയിക്കുക. മനസ്സും ഹൃദയവും തമ്മിലുള്ള ഒരു വൈരുദ്ധ്യമാണ് അദ്ദേഹം ഇവിടെ വരച്ചുകാട്ടുന്നത്. അദ്ദേഹം പറയുന്നു, “നിങ്ങളുടെ മനസ്സ് ആശ്രയിക്കാൻ കൊള്ളാത്തതാണ്. നിങ്ങളുടെ മനസ്സ് നിങ്ങളോടു പറയുന്നത് ദൈവം സ്നേഹമുള്ള ഒരു പിതാവാണെന്ന് നിങ്ങൾ യഥാർത്ഥമായി വിശ്വസിക്കുന്നു എന്നാണ്, എന്നാൽ ശോധനയുടെ വേളയിൽ, നിങ്ങൾ ഉത്കണ്ഠപ്പെടുന്നു. അതു തെളിയിക്കുന്നത് ദൈവം സ്നേഹിക്കുന്ന ഒരു പിതാവാണെന്നു നിങ്ങൾ ഹൃദയത്തിൽ നിന്നു വിശ്വസിക്കുന്നില്ല എന്നാണ്”. നമ്മുടെ സഭയിൽ കൂടെക്കൂടെ സംസാരിച്ചിട്ടുള്ളത് ഇതാണ്: അതു വിശ്വാസത്തിൻ്റെ ഒന്നാം നമ്പർ ശത്രു ബുദ്ധിയുള്ള നമ്മുടെ സ്വന്ത യുക്തിയാണ് എന്നതാണ്. അതുകൊണ്ടാണ് ബുദ്ധിമാന്മാരായവർക്കു വിശ്വാസത്തിലേക്കു വരുന്നത് വളരെ പ്രയാസമുള്ള കാര്യമായിരിക്കുന്നത്. ഇത് അസാധ്യമല്ല, എന്നാൽ അതു പ്രയാസമാണ്, കാരണം അവർക്കു തങ്ങളുടെ സന്തബുദ്ധിയിലേക്കു ചാരുവാനുള്ള പ്രവണതയുണ്ടാകുന്നു. അതുകൊണ്ടാണ് ബുദ്ധിയുള്ളവർ വളരെയധികം തിരുവെഴുത്തുകൾ മനസ്സിലാക്കുന്നെങ്കിലും അവർ ഉത്കണ്ഠപ്പെടുന്നതായി നിങ്ങൾ കണ്ടെത്തുന്നത്. പാപത്തിന്മേലുള്ള വിജയത്തിലേക്ക് അവർക്കു വരാൻ കഴിയുന്നില്ല, കാരണം അവർക്കു വിശ്വാസം ഇല്ല. അവർ ബുദ്ധിശാലികളും അവരുടെ സ്വന്ത യുക്തിയിൽ ചാരുന്നവരുമാണ്.
എല്ലാ ബൈബിൾ സ്കൂളുകളും ബൈബിൾ കോളേജുകളും കാണിക്കുന്ന വലിയ അബദ്ധം ഇതാണ്. ദൈവവചനം ചെയ്യരുതെന്നു പറയുന്ന അതേ കാര്യം ചെയ്യാൻ ആളുകളെ അവർ പഠിപ്പിക്കുന്നു: വചനം മനസ്സിലാക്കുവാനും വ്യാഖ്യാനിക്കുവാനും ശ്രമിക്കുമ്പോൾ അവർ തങ്ങളുടെ സ്വന്ത വിവേകത്തിൽ ആശ്രയിക്കുന്നു. പരിശുദ്ധാത്മാവിന്റെ വെളിപ്പാടിന്മേൽ ഒരു ഊന്നലും നൽകുന്നില്ല, അതിൻ്റെ ഫലം ബൈബിൾ സ്കൂളിൽ നിന്നും ബൈബിൾ കോളേജിൽ നിന്നും പുറത്തുവരുന്നവർ എല്ലായിടത്തും ദൈവത്തിൻ്റെ വേലയ്ക്കു വലിയൊരു തടസ്സമായി തീരുന്നു എന്നതാണ്. ഇതിൻ്റെ കാരണം അവർ ഈ പ്രമാണം ലംഘിക്കുന്നു എന്നതാണ്. ഒരു ബൈബിൾ സ്കൂളിൽ പഠിക്കുന്നതിനാൽ നിങ്ങൾക്കു വിശ്വാസം ലഭിക്കാൻ കഴിയുന്നില്ല. പരിശുദ്ധാത്മാവിൽ നിന്നുള്ള വെളിപ്പാടിലാണ് വിശ്വാസം വരുന്നത്. സഭയിലും അതേ കാര്യങ്ങൾ പ്രയോഗിക്കുക. നാം കേവലം ബൗദ്ധികമായി ഉപദേശങ്ങൾ ഗ്രഹിച്ചിട്ട് മറ്റുള്ളവർക്കു വിളമ്പി കൊടുക്കാനല്ല ആയിരിക്കുന്നത്. നമ്മുടെ ഹൃദയങ്ങളിൽ നാം അവയാൽ പിടിക്കപ്പെടേണ്ടതുണ്ട്. നിങ്ങളുടെ പൂർണ്ണഹൃദയം കൊണ്ടും ദൈവത്തിൽ ആശ്രയിക്കുക, നിങ്ങളുടെ സ്വന്ത വിവേകത്തിൽ ഊന്നരുത്.
സദൃശ. 3:6 ഇപ്രകാരം പറയുന്നു, “നിൻ്റെ എല്ലാ വഴികളിലും അവിടുത്തെ നിനെച്ചുകൊൾക”. മറ്റു വാക്കുകളിൽ പറഞ്ഞാൽ, നിങ്ങളുടെ ജീവിതത്തിൻ്റെ ഓരോ മേഖലയും ദൈവത്തിനു കൈമാറുക. അവിടുന്ന് നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കട്ടെ, നിങ്ങൾ എന്തു വായിക്കുന്നു എന്നത് അവിടുന്ന് നിയന്ത്രിക്കട്ടെ, നിങ്ങളുടെ സമയം നിങ്ങൾ എങ്ങനെ ചെലവഴിക്കുന്നു എന്നത് അവിടുന്ന് നിയന്ത്രിക്കട്ടെ, നിങ്ങളുടെ കുടുംബജീവിതത്തിന്റെ ഓരോ മേഖലയും അവിടുന്ന് നിയന്ത്രിക്കട്ടെ, നിങ്ങളുടെ കുഞ്ഞുങ്ങൾക്കു വേണ്ടിയുള്ള നിങ്ങളുടെ അഭിലാഷം അവിടുന്ന് നിയന്ത്രിക്കട്ടെ, അവിടുന്ന് നിങ്ങളുടെ ഉദ്യോഗത്തെ നിയന്ത്രിക്കട്ടെ, ഓരോ മേഖലയിലും നിങ്ങളെ നിയന്ത്രിക്കാൻ അവിടുത്തെ അനുവദിക്കുക. നിങ്ങളുടെ എല്ലാ വഴികളിലും! അപ്പോൾ അവിടുന്ന് നിങ്ങളുടെ പാതകളെ നേരെയാക്കും, നിങ്ങളുടെ പാതകളെ നയിക്കും, നിങ്ങൾക്കു മാർഗ്ഗനിർദേശം നൽകുകയും ചെയ്യും. തങ്ങളുടെ ജീവിതത്തിൻ്റെ പ്രത്യേക മേഖലയിൽ മാത്രം. മാർഗ്ഗനിർദേശം ഇഷ്ടപ്പെടുന്ന അനേക ആളുകൾ ഉണ്ട്, അവർ ഇപ്രകാരം പറയുന്നു, “കർത്താവേ, ഈ മേഖലയിൽ, ഞാൻ ചെയ്യണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്ന ഏതു കാര്യവും ചെയ്യാൻ ഞാൻ ഒരുക്കമാണ്. എന്നെ നയിക്കേണമേ”. അപ്പോൾ കർത്താവ് ഇപ്രകാരം പറയുന്നു,”എനിക്കു നിന്നെ നയിക്കാൻ കഴിയില്ല, കാരണം നീ നിൻ്റെ എല്ലാ വഴികളിലും എന്നെ നിനെയ്ക്കുന്നില്ല! ഈ മേഖലയിൽ മാത്രം നീ എന്നെ നിനെയ്ക്കേണ്ട, എന്നാൽ എല്ലാ മേഖലകളിലും എന്നെ നിനയ്ക്കണം. നിൻ്റെ മുഴുവൻ ജീവിതത്തിന്റെയും നിയന്ത്രണം എനിക്കുണ്ടായിരിക്കുവാൻ നിനക്കു മനസ്സാണെങ്കിൽ, അപ്പോൾ ഞാൻ നിന്നെ നയിക്കാം”.
ഒരു മേഖലയിൽ മാത്രം നിങ്ങൾ മാർഗ്ഗനിർദ്ദേശം ആഗ്രഹിച്ച്, ആ ഒരു മേഖല മാത്രമേ ദൈവത്തിനു കീഴടക്കി കൊടുക്കുന്നുള്ളൂ എങ്കിൽ, നിങ്ങൾക്കു മാർഗ്ഗനിർദ്ദേശം ലഭിക്കുമെന്ന് ഒരു വാഗ്ദത്തവുമില്ല. എന്നാൽ നിങ്ങളുടെ എല്ലാ വഴികളിലും- നിങ്ങളുടെ ജീവിതത്തിൻ്റെ ഓരോ മേഖലയിലും – അവിടുത്തെ നിനെയ്ക്കുവാൻ നിങ്ങൾ ആഗ്രഹിച്ച്, നമ്മുടെ പാതകളെ നിർദ്ദേശിക്കുവാൻ അവിടുത്തെ അനുവദിക്കുമെങ്കിൽ, അപ്പോൾ അവിടുന്ന് നിങ്ങളെ നയിക്കും. അപ്പോൾ അവിടുന്ന് നിങ്ങളെ നയിക്കുക മാത്രമല്ല, എന്നാൽ അവിടുന്ന് “നിനക്കു വേണ്ടി പാത തെളിച്ചു തരികയും ചെയ്യും” എന്നു കൂടി പറയുന്നു. ആ റോഡ് പല തടസ്സങ്ങളാൽ അടയപ്പെട്ടിരുന്നു, അവിടുന്ന് അതു നിങ്ങൾക്കുവേണ്ടി നീക്കി തരും. സഹോദരാ, അല്ലെങ്കിൽ സഹോദരി, നിങ്ങളുടെ ജീവിതത്തിൽ തടസ്സങ്ങളും നിങ്ങളുടെ മുന്നോട്ടുള്ള പാതയിൽ നിങ്ങളെ തടയുന്ന എല്ലാതരത്തിലുള്ള കാര്യങ്ങളും നിങ്ങൾ കാണുന്നെങ്കിൽ ഈ വാക്യങ്ങളെക്കുറിച്ച് ചിന്തിക്കുക: നിൻ്റെ എല്ലാ വഴികളിലും ദൈവത്തെ നിനെച്ച്, നിങ്ങളുടെ പൂർണ്ണഹൃദയത്തോടെ ദൈവത്തിൽ ആശ്രയിച്ച്, നിങ്ങളുടെ സ്വന്ത വിവേകത്തിൽ ഊന്നാതിരുന്നാൽ, അവിടുന്ന് നിങ്ങൾക്കുവേണ്ടി പാത തെളിച്ചു തരും. നിങ്ങൾക്കു തന്നെ അതു തെളിക്കാൻ പറ്റുകയില്ല. നിങ്ങൾ വളരെ നാൾ അതിനായി ശ്രമിച്ചിരിക്കുന്നു. നിങ്ങൾക്കുവേണ്ടി അവിടുന്ന് റോഡ് തെളിച്ചു തരും! നാം മുന്നോട്ടു നീങ്ങും തോറും അവിടുന്ന് നമുക്കുവേണ്ടി പാത തെളിച്ചു തരുന്നിടത്ത് എന്തൊരു ജീവിതമാണ് നമുക്കു ജീവിക്കാൻ കഴിയുന്നത് എന്നു ചിന്തിച്ചു നോക്കുക. തൻ്റെ പൂർണ്ണഹൃദയം കൊണ്ട് ദൈവത്തിൽ ആശ്രയിച്ച് തൻ്റെ സ്വന്ത ബുദ്ധിയിൽ ചാരാതെ, തൻ്റെ ജീവിതത്തിൻ്റെ ഓരോ മേഖലയിലും ദൈവത്തെ നിനെയ്ക്കുന്ന ഒരു മനുഷ്യൻ്റെ ജീവിതമാണത്.

















