Short Stories
-
കഷ്ടതയിലും പാടുവാൻ…
ബ്രിട്ടന്റെ വക ഒരു യാത്രാക്കപ്പൽ സ്റ്റെല്ല അർദ്ധരാത്രിയിൽ കടലിലെ ഒരു പാറക്കെട്ടിൽ ഇടിച്ചു തകർന്നു. കിട്ടിയ ലൈഫ് ബോട്ടുകളിൽ കയറി രക്ഷപ്പെടാൻ യാത്രക്കാർ തത്രപ്പെട്ടു. ഇതിനിടെ ഒരു ലൈഫ് ബോട്ടിൽ കയറിപ്പറ്റിയതു 12 സ്ത്രീകൾ മാത്രമായിരുന്നു. രാത്രി. തിരമാലകളിൽ ചാഞ്ചാടി ലൈഫ്ബോട്ട്…
-
സ്വന്തമല്ലാത്ത കൈകൾ
ചൈനയിൽ ഒരു സഹോദരൻ ട്രെയിനിൽ സഞ്ചരിക്കുകയായിരുന്നു. യാത്രക്കാർ വളരെ കുറവ്. സഹോദരൻ ബൈബിൾ എടുത്തു വായന തുടങ്ങി. (കമ്യൂണിസം വരുന്നതിനു മുമ്പുള്ള കഥയാണ്) കുറെക്കഴിഞ്ഞപ്പോൾ ഒരു സ്റ്റേഷനിൽ നിന്നു മൂന്നു ചെറുപ്പക്കാർ കയറി ഇയാളുടെ അടുത്ത് ഇരുപ്പുറപ്പിച്ചു. ഒരാളുടെ കൈയിൽ ചീട്ടുണ്ട്.…
-
മകളുടെ വിശ്വാസം
മകൾ മരണാസന്നയായി കിടക്കുകയാണ്. പിതാവും മാതാവും ദുഃഖാകുലരായി കിടക്കയ്ക്ക് ഇരുവശവും ഇരിക്കുന്നു. മകൾ കണ്ണുതുറന്നു ഇരുവരെയും നോക്കി. അവളുടെ മനസ്സിലൂടെ മാതാപിതാക്കളെക്കുറിച്ചുള്ള ധാരാളം ഓർമ്മകൾ കടന്നുപോയി. അവരുടെ അതുവരെയുള്ള ജീവിതം സന്തോഷകരമായിരുന്നു. ഒരു കാര്യത്തിൽ ഒഴിച്ച്, അമ്മയും മകളും ക്രിസ്തുവിശ്വാസികളായിരുന്നെങ്കിലും പിതാവ്…
-
നിഴൽ യുദ്ധം
സ്റ്റോപ്പിൽ ബസു നിന്നപ്പോൾ അജാനബാഹുവായ ഒരാൾ ബസിൽ കയറി. ആറരയടിയിലേറെ പൊക്കം. ഒത്ത ശരീരം വിരിഞ്ഞ മാറ്. ബസിൽ കയറിയ ഗുസ്തിക്കാരനെപ്പോലെ തോന്നിയ അയാൾ കഷ്ടിച്ച് അഞ്ചടി പൊക്കമുള്ള കണ്ടക്ടറെ നോക്കി പരുക്കൻ ശബ്ദത്തിൽ പറഞ്ഞു: “തടിയൻ ജോ പണം തരികയില്ല.”…
-
ജീവനുള്ള പ്രത്യാശ
ജോൺ ജി പാറ്റൺ ന്യൂ ഹെബ്രയിഡ്സിൽ മിഷനറിയായിരുന്നു. അവിടെ നിന്നു താനാദ്വീപിൽ അദ്ദേഹം പൂർണഗർഭിണിയായ ഭാര്യയോടൊത്ത് പ്രേഷിതപ്രവർത്തനങ്ങൾക്കായി പോയി. അവിടെവച്ച് അദ്ദേഹത്തിന്റെ ഭാര്യ പ്രസവിച്ചു. പക്ഷേ അധികസമയം കഴിയുന്നതിനു മുൻപ് അവൾ മരിച്ചു പോയി. പാറ്റൺ സ്വന്തകൈകൊണ്ടുതന്നെ ഒരു ശവക്കുഴി ഉണ്ടാക്കുകയും…
-
വലിയ കലാകാരൻ
സ്കോട്ലൻഡിലെ ഒരു കടലോര പട്ടണം. നേരം സന്ധ്യയോടടുക്കുന്നു. പതിവുപോലെ ആ ഹോട്ടലിന്റെ ഭക്ഷണശാലയിൽ ധാരാളം പേരുണ്ട്. ഭക്ഷണം കഴിക്കുന്നതോടൊപ്പം പിന്നിട്ട പകലിനെക്കുറിച്ചുള്ള ചർച്ചകൾ, രസകരമായ സംഭവങ്ങളുടെ അയവിറക്കൽ, പൊട്ടിച്ചിരികൾ തുടങ്ങിയവകൊണ്ടു സജീവമാണു ഭക്ഷണശാല, ഒരു മേശയ്ക്കു ചുറ്റും ചായയ്ക്ക് ഓർഡർ ചെയ്ത്…
-
ഒഴികഴിവില്ലാത്ത ഞായറാഴ്ച
പള്ളിയിൽ ഞായറാഴ്ച വരുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതിന് പരിഹാരം കാണാൻ സഭാകമ്മിറ്റി തലപുകച്ചു. ഒടുവിൽ എല്ലാവരുടെയും ആവശ്യങ്ങളും വരാതിരിക്കാനുള്ള കാരണങ്ങളും പഠിച്ചശേഷം അവയ്ക്ക പരിഹാരമാർഗ്ഗങ്ങൾ ഏർപ്പെടുത്തിക്കൊണ്ടു താഴെപറയുന്ന നോട്ടീസ്, ബോർഡിലിട്ടു. “അടുത്ത ഞായറാഴ്ച ഒരു ഒഴികഴിവും ഇല്ലാത്ത ആഴ്ചയായി പ്രഖ്യാപിക്കുന്നു. അതിനായി മാന്യവിശ്വാസികളുടെ…
-
ജീവത്വാഗത്തിന്റെ ഫലം
പരദേശിമോക്ഷയാത്രയെഴുതിയ ജോൺ ബനിയൻ പട്ടാളത്തിൽ സേവനം അനുഷ്ഠിക്കുന്ന കാലം. ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധം ജോണിന് അന്നുണ്ടായിരുന്നില്ല. എന്നാൽ പട്ടാളത്തിലെ തന്റെ സ്നേഹിതനും സഹപ്രവർത്തകനുമായ ഫെഡറിക്ക് തികഞ്ഞ ദൈവവിശ്വാസിയായിരുന്നു; എല്ലാവരെയും സഹായിക്കാൻ സദാ സന്നദ്ധനും. അങ്ങനെയിരിക്കെ ഒരു വെള്ളിയാഴ്ച രാത്രി പട്ടാളക്യാമ്പിന്റെ…
-
ബൈബിളിലെ നിധി
ആ വൃദ്ധ മരിക്കുന്നതിനു മുമ്പു വിൽപത്രത്തിൽ ഇപ്രകാരം എഴുതിവച്ചിരുന്നു: “എന്റെ ശവസംസ്കാരശുശ്രൂഷയ്ക്കു വേണ്ട പണവും എനിക്കുള്ള കടങ്ങളും കൊടുത്തുതീർത്തശേഷം ബാക്കി പണവും വിലയേറിയ കുടുംബ ബൈബിളും എന്റെ അനന്തിരവൻ സ്റ്റീഫൻ മാർക്കിനു നൽകുക. അമ്മായി മരിച്ച വിവരം അറിഞ്ഞ് സ്റ്റീഫൻ മാർക്ക്…
-
വലിയ കരം
ഒരു സൂപ്പർമാർക്കറ്റ്. കാഷ് കൗണ്ടറിൽ ബില്ലനുസരിച്ചു പണം കൊടുത്ത ശേഷം അമ്മയും ആറു വയസ്സുകാരി മകളും കൂടി സാധനങ്ങളുമായി പുറത്തേക്കു വരുമ്പോൾ ഇതാ ചോക്കലേറ്റുമിഠായികൾ ഒരു ചെറിയ മേശയിലെ ട്രേയിൽ കൂന കൂട്ടി വച്ചിരിക്കുന്നു. അതിനടുത്തു നിന്ന കടക്കാരൻ കുട്ടിയോട് ഇതിൽനിന്നും…