എല്ലാ തലമുറയിലും ദൈവഭക്തരായ നേതാക്കന്മാരെ ദൈവത്തിന് ആവശ്യമുണ്ട്- WFTW 07 ജൂലൈ 2013

സാക് പുന്നന്‍

   

1 രാജാക്കന്മാര്‍ തുടങ്ങുന്നത് ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യനായ ദാവീദിലും അവസാനിക്കുന്നത്  യിസ്രായേലിനെ ഭരിച്ച ഏറ്റവും മോശമായ രാജാവായ ആഹാബിലുമാണ് . യിസ്രായേല്‍ ശക്തമായ ഒരു രാഷ്ട്രമായി തുടങ്ങുകയും ദുഷ്ടരായ പല രാജാക്കന്മാരുടെയും ഭരണശേഷം രണ്ടു  രാഷ്ട്രമായി വിഭജിക്കപ്പെട്ട നിലയില്‍ അവസാനിക്കുകയും ചെയ്തു .

ദൈവജനത്തിന്റെ നിലവാരം അവരെ നയിക്കുന്ന നേതാക്കന്മാരുടെ ആത്മീയതക്ക് അനുസരിച്ചാണിരിക്കുന്നത്. യിസ്രായേലിന്  ദൈവഭക്തനായ ഒരു നേതാവുണ്ടായിരുന്നപ്പോള്‍ അവർ ദൈവീക വഴികളില്‍ മുന്നോട്ട് പോയി. എന്നാല്‍ അവര്‍ക്ക് ജഡീകനായ  ഒരു നേതാവുണ്ടായപ്പോള്‍ അവരും ജഡീകരായി ദൈവത്തില്‍ നിന്നും അകന്നു.

ദൈവജനത്തിന്റെ ഏറ്റവും വലിയ ആവശ്യം  ദൈവഭക്തരായ നേതാക്കള്‍ വേണമെന്നുള്ളതാണ്. യേശു താ9  ജീവിച്ചിരുന്ന കാലത്ത് പുരുഷാരത്തെ നോക്കി അവ4ക്ക് ഇടയനില്ലാത്തതായി കണ്ടു. തന്റെ ജനത്തിന്റെ മദ്ധ്യേ ഇടയന്മാരെ അയക്കേണ്ടതിന് ദൈവത്തോടു പ്രാ4ത്ഥിക്കുവാ9  അവിടുന്ന് ശിഷ്യന്മാരോട് പറഞ്ഞു (മത്തായി  9:36  38)

ദൈവം ഇന്ന് ലോകമെമ്പാടും നോക്കുമ്പോള്‍ ദൈവഭക്തരായ നേതാക്കന്മാരുടെ അവശ്യം കാണുന്നു. അതിനാല്‍ നമ്മുടെ തലമുറയില്‍ ദൈവത്തിന്റെ ഹൃദയത്തെ തൃപ്തിപ്പെടുത്തുന്ന പുരുഷന്മാരും സ്ത്രീകളും ആവുക എന്നതാണ് നമുക്കുള്ള വെല്ലുവിളി .

എല്ലാ തലമുറയിലും ദൈവത്തിന് ദൈവഭക്തരായ നേതാക്കന്മാരെ ആവശ്യമുണ്ട്. തൊട്ടുമുന്‍പുള്ള തലമുറയിലെ നേതാക്കന്മാരുടെ ജ്ഞാനത്തില്‍ ആശ്രയിക്കുവാന്‍ നമുക്ക് കഴിയുകയില്ല. ദാവീദിന് എല്ലാ കാലവും യിസ്രായേലിന്റെ രാജവായിരിക്കുവാന്‍ സാധിച്ചില്ല . അവന്‍ മരിക്കും .അതിനു ശേഷം മറ്റാരെങ്കിലും സ്ഥാനമേറ്റെടുക്കും .അടുത്ത രാജാവ് എങ്ങനെയുള്ള മനുഷ്യനാണെന്നതിന്റെ അടിസ്ഥാനത്തിലാണ് യിസ്രായേലിന്റെ ഭാവി.

ഒരു തലമുറയില്‍ ഒരു വേല തുടങ്ങുവാന്‍ ദൈവഭക്തരായ ഒരുവനെ ദൈവം ഉയര്‍ത്തുന്നു. അദ്ദേഹത്തിന്  പ്രായമാകുമ്പോള്‍ മരിക്കും. അടുത്ത  തലമുറയിലെ നേതാക്കന്മാര്‍ക്ക് ഈ സ്ഥാപകന്റെ അറിവും അദ്ദേഹത്തിന്റെ വേദപ്രമാണങ്ങളും മാത്രമേ ഉള്ളൂ . അല്ലാതെ അദ്ദേഹത്തിന്റെ ദൈവഭക്തിയോ ദൈവത്തെക്കുറിച്ചുള്ള അറിവോ ഇല്ല .അങ്ങനെയെങ്കില്‍ ജനങ്ങള്‍ തീര്‍ച്ചയായും വഴിതെറ്റിപ്പോകും .