സമൃദ്ധിയായ ജീവനിലേക്കുളള ചില പടികള്‍- WFTW 14 ജൂലൈ 2019

സാക് പുന്നന്‍

നാള്‍തോറും ക്രൂശെടുക്കുക

യഹോവയായ ദൈവം മോശെയോട് ഇപ്രകാരം അരുളി ചെയ്തു “നിങ്ങള്‍ വേണ്ടുവോളം ഈ പര്‍വ്വതം ചുറ്റിനടന്നു”. (ആവര്‍ത്തനപുസ്തകം 2:2,3). നാം എപ്പോഴും ആത്മീയമായി ഒരേ നിലയില്‍ തന്നെ ആണെങ്കില്‍, നാം വട്ടം കറങ്ങികൊണ്ടിരിക്കുകയാണ്. പാപത്തെ ജയിക്കുന്നതില്‍ നാം പുരോഗതി ഉണ്ടാക്കുന്നവരായിരിക്കണം – അനേക വര്‍ഷങ്ങള്‍ക്കു മുമ്പു നമ്മെ പരാജയപ്പെടുത്തിയിരുന്ന അതേ പഴയ പാപങ്ങളാല്‍ സ്ഥിരമായി നാം തോല്‍പ്പിക്കപ്പെടരുത്. 10 വര്‍ഷങ്ങള്‍ക്കു മുമ്പു നാം ചെയ്തിരുന്നതു പോലെ കോപാകുലരാകുകയോ കണ്ണുകൊണ്ട് സ്ത്രീകളെ മോഹിക്കുകയോ ചെയ്യരുത്. ഈ മേഖലകളില്‍ ഇപ്പോഴും നാം പരാജിതരാണെങ്കില്‍, അപ്പോള്‍ നാം വട്ടം കറങ്ങി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ കര്‍ത്താവു നമ്മെ മുന്നോട്ടു നീങ്ങുവാനായി വിളിക്കുന്നു. നിങ്ങള്‍ ഇന്നലെ ക്രൂശെടുത്തോ? ഒരുപക്ഷെ നിങ്ങള്‍ ചെയ്തിട്ടുണ്ടാകാം. എന്നാല്‍ അതു ഇന്നലത്തെ തിന്മയെ ജയിക്കാന്‍ മാത്രമെ മതിയാകുകയുളളൂ. നിങ്ങളുടെ ശരീരത്തെയും സ്വന്ത ഇഷ്ടത്തെയും വീണ്ടും ഒരു യാഗമായി അര്‍പ്പിക്കേണ്ടതുണ്ട്. ഇന്നു നിങ്ങള്‍ നിങ്ങളുടെ മോഹങ്ങള്‍, നിങ്ങളുടെ കോപം, നിങ്ങളുടെ നിഗളം,നിങ്ങളുടെ പണ സ്നേഹം, മനുഷ്യമാനത്തോടുളള നിങ്ങളുടെ സ്നേഹം, നിങ്ങളുടെ കയ്പ് മുതലായവയ്ക്ക് നിങ്ങള്‍ മരിക്കേണ്ടതുണ്ട്. ഇവ നിങ്ങളുടെ ജഡത്തിലുളള മോഹങ്ങളാണ്, നാം ജീവിക്കുന്നിടത്തോളം നാള്‍ ഇവ നമ്മോടൊപ്പം ഉണ്ടായിരിക്കുകയും ചെയ്യും. അതുകൊണ്ടാണ് നമ്മുടെ ഭൂമിയിലെ ജീവിതത്തിന്‍റെ അവസാനം വരെ നമുക്കു ദിനംതോറും ഒരു ക്രൂശ് ഉണ്ടായിരിക്കേണ്ടത്. നിങ്ങളുടെ ജീവിതത്തില്‍ ദിനംതോറുമുളള ഈ യാഗം ഉണ്ടോ? ഇല്ലെങ്കില്‍, എതിര്‍ ക്രിസ്തുവിന്‍റെ ആത്മാവ് തീര്‍ച്ചയായി നിങ്ങളെ വഞ്ചിച്ചിരിക്കുന്നു.

എല്ലാ കാര്യങ്ങളും ദൈവത്തിന്‍റെ ആജ്ഞാനുസരണമാണ് നടക്കുന്നതെന്നു വിശ്വസിക്കുക.

തനിക്കുളളതെല്ലാം – മക്കള്‍, വസ്തുവകകള്‍, ആരോഗ്യംപോലും – ദൈവത്തിന്‍റെ ദാനമായി അവനു ലഭിച്ചതാണെന്നും അവിടുന്നാഗ്രഹിക്കുന്നെങ്കില്‍ അവയെല്ലാം തിരിച്ചെടുക്കുന്നതിനുളള അവകാശം ദൈവത്തിനുണ്ടെന്നും ഇയ്യോബ് അറിഞ്ഞിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് അതെല്ലാം നഷ്ടപ്പെട്ടപ്പോള്‍, അദ്ദേഹം ദൈവത്തെ ആരാധിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു, ” യഹോവ തന്നു യഹോവ എടുത്തു. യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ” (ഇയ്യോബ് 1:20-22). ഒരുവന്‍ സകലവും ഉപേക്ഷിക്കുന്നതുവരെ അയാള്‍ക്കു യാഥാര്‍ത്ഥമായി ദൈവത്തെ ആരാധിക്കുവാന്‍ കഴിയുകയില്ല അതായത്, ഒരാള്‍ക്ക് സ്വന്തമായി എന്തെങ്കിലും കൈവശമാക്കുവാനുളള അവകാശം ഉപേക്ഷിക്കുന്നതുവരെ ഇയ്യോബ് ഇപ്രകാരം കൂടെ പറഞ്ഞു.”എനിക്കു ഭവിക്കുന്നതിന്‍റെ എല്ലാ വിശദാംശങ്ങളും ദൈവം അറിയുന്നു. (ഇയ്യോബ് 23:10- ലിവിംഗ് ബൈബിള്‍). ഇന്നു നമുക്ക് ഇയ്യോബിനെക്കാള്‍ കുറെക്കൂടി മുന്നോട്ടു ചെന്നു പറയാന്‍ കഴിയും ( റോമര്‍ 8:28 ന്‍റെ അടിസ്ഥാനത്തില്‍) ” എന്നെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ദൈവമാണ് സംവിധാനം ചെയ്യുന്നത്” നാം ദൈവത്തെ സ്നേഹിക്കുകയും നമ്മുടെ ജീവിതങ്ങള്‍ക്കു വേണ്ടിയുളള അവിടുത്തെ ഉദ്ദേശ്യം മാത്രം പൂര്‍ത്തീകരിക്കുന്ന കാര്യം അന്വേഷിക്കുകയും ചെയ്താല്‍, അപ്പോള്‍ നമ്മുടെ വഴിയില്‍ കടന്നുവരുവാന്‍ ദൈവം അനുവദിക്കുന്നതെല്ലാം അവിടുത്തെ പരിപൂര്‍ണ്ണജ്ഞാനത്തിലും സ്നേഹത്തിലും ദൈവത്താല്‍ സംവിധാനം ചെയ്യപ്പെട്ടവയാണ് – തന്നെയുമല്ല അവയെല്ലാം ക്രിസ്താനുരൂപമായ നമ്മുടെ വളര്‍ച്ചയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവ ആക്കിതീര്‍ക്കുവാന്‍ വേണ്ടത്ര സര്‍വ്വശക്തിയുളളതാണ് അവിടുത്തെ ബലം (റോമ 8:29). ദൈവത്തിനു ഇയ്യോബിനെ അവന്‍റെ കാലത്തുളള തികഞ്ഞവനും നേരുളളവനുമായ ഒരു മനുഷ്യനായി സാത്താനു ചൂണ്ടിക്കാണിച്ചുകൊടുക്കുവാന്‍ കഴിഞ്ഞു. നമ്മെ അതിലുമധികം സാത്താനു ചൂണ്ടിക്കാണിച്ചു കൊടുക്കുവാന്‍ ദൈവത്തിനു കഴിയണം- ഒരു സാഹചര്യത്തിലും ഒരിക്കലും പരാതിപ്പെടുകയോ മുറുമുറുക്കുകയോ ചെയ്യാതെ എല്ലാ സമയവും എല്ലാറ്റിനും വേണ്ടി നന്ദി പറയുകമാത്രം ചെയ്യുന്ന പുരുഷന്മാരും സ്ത്രീകളും എന്ന നിലയില്‍ (എഫെ 5:28).

സ്നേഹത്താല്‍ നിറയപ്പെടുന്നതിനുവേണ്ടി അന്വേഷിക്കുക.

ആത്മനിറവിന്‍റെ തെറ്റിപ്പോകാത്ത അടയാളമാണു സ്നേഹം – റോമര്‍ 5:5 വ്യക്തമാക്കുന്നതു പോലെ, “അന്യഭാഷയില്‍ സംസാരിക്കുന്നതിനെക്കാള്‍” സ്നേഹത്തിനു ഊന്നല്‍ കൊടുത്തിരുന്നെങ്കില്‍ അതു ക്രിസ്തീയഗോളത്തില്‍ എന്തൊരു വ്യത്യാസം ഉണ്ടാകുമായിരുന്നു – അപ്പൊപ്ര 2:4 അല്ല, റോമര്‍ 5:5 ആത്മനിറവിനെ തിരിച്ചറിയുന്നതിനുളള അയാളമായി ഊന്നല്‍ നല്‍കപ്പെട്ടിരുന്നെങ്കില്‍. നമുക്കു ഭാഷാവരം,പ്രവചനവരം, മലകളെ നീക്കുവാന്‍ തക്ക വിശ്വാസം ഇവ ഉണ്ടായിരുന്നാലും, സ്നേഹമില്ലെങ്കില്‍ നാം ദൈവത്തിന്‍റെ ദൃഷ്ടിയില്‍ അപ്പോഴും ഒരു പൂജ്യമാണ്. (1 കൊരി 13:2). മറിച്ച്, നാം അന്യഭാഷയില്‍ സംസാരിച്ചില്ലെങ്കിലും, ഒരിക്കലും പ്രവചിച്ചില്ലെങ്കിലും ഒരിക്കലും ഒരു പര്‍വ്വതവും നീക്കിയിട്ടില്ലെങ്കിലും, സ്നേഹമുണ്ടെങ്കില്‍, നമുക്കു ദൈവത്താല്‍ അംഗീകരിക്കപ്പെടുവാന്‍ കഴിയും, യേശു തന്‍റെ പിതാവിന്‍റെ അംഗീകാരം പ്രാപിച്ചത് അവിടുത്തെ സ്നാനത്തിന്‍റെ സമയത്താണ്. (” ഞാന്‍ പ്രസാദിച്ചിരിക്കുന്ന എന്‍റെ പ്രിയപുത്രന്‍ ഇവനാണ്”), അവിടുന്നു പരിശുദ്ധാത്മാവിന്‍റെ ഏതെങ്കിലും അമാനുഷവരം പ്രയോഗിക്കുന്നതിനു മുമ്പുതന്നെ. അവിടുന്നു 30 വര്‍ഷമായി ആത്മാവിനാല്‍ നിറഞ്ഞിരുന്നു – തന്‍റെ പിതാവിനോടുളള സ്നേഹത്താലും മറ്റുളളവരോടുളള സ്നേഹത്താലും നിറയപ്പെട്ടിരുന്നു. അങ്ങനെയാണ് അവിടുന്നു പിതാവിനെ പ്രസാദിപ്പിച്ചത്. സ്നേഹമാണ് ഏറ്റവും വലിയത് – കാരണം അതു സ്വര്‍ഗ്ഗത്തിന്‍റെ അതേ ആത്മാവാണ്. യേശു പറഞ്ഞു, “നിങ്ങള്‍ എന്നെ കണ്ടിട്ടുണ്ടെങ്കില്‍ എന്‍റെ പിതാവിനെയും കണ്ടിരിക്കുന്നു”(യോഹ 14:9). തന്നെയുമല്ല അവിടുന്നു നമ്മോടു പറയന്നു, ” പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു”.(യോഹന്നാന്‍ 20:21). അതുകൊണ്ട് ക്രിസ്തുവിന്‍റെ ശരീരം എന്ന നിലയില്‍ ഇന്നു നമുക്കു ഇങ്ങനെ പറയാന്‍ കഴിയണം, ” നിങ്ങള്‍ ഞങ്ങളെ കണ്ടിട്ടുണ്ടെങ്കില്‍, യേശു എങ്ങനെയാണെന്നുളളതിന്‍റെ ഒരല്പം നിങ്ങള്‍ കണ്ടിരിക്കുന്നു. നിങ്ങള്‍ എന്‍റെ വീട്ടില്‍ ജീവിച്ചാല്‍, സ്വര്‍ഗ്ഗം എങ്ങനെയുളളതാണെന്നതിന്‍റെ ഒരല്പം നിങ്ങള്‍ രുചിച്ചറിയും”. നിങ്ങള്‍ എന്നോടു കൂട്ടായ്മ ആചരിച്ചാല്‍, യേശു എങ്ങനെയാണെന്നതിന്‍റെയും സ്വര്‍ഗ്ഗം എങ്ങനെയുളളതാണെന്നതിന്‍റെയും ഒരു അല്പം നിങ്ങള്‍ക്ക് രുചിച്ചുനോക്കാന്‍ കഴിയും. അതായിരിക്കണം നമ്മുടെ സാക്ഷ്യം. നാം പ്രസംഗിക്കുന്നുണ്ടാകും, സുവിശേഷം പറയുന്നുണ്ടാകും ബൈബിള്‍ പഠിപ്പിക്കുന്നുണ്ടാകും, എന്നാല്‍ നമ്മുടെ ദൈനംദിന ജീവിതങ്ങളില്‍, ദൈവത്തിന്‍റെ ജീവനും സ്നേഹവും വെളിപ്പെടുത്തുന്നില്ലെങ്കില്‍, ക്രിസ്തുവിനു വേണ്ടിയുളള നമ്മുടെ സാക്ഷ്യം ഒരു പരാജയമാണ്. ഇന്നത്തെ ക്രിസ്തീയ ഗോളത്തിന്‍റെ വിപത്ത് ഇതാണ്.

കൊടുക്കുവാന്‍ പഠിക്കുക

ദൈവത്തിന്‍റെ ദാനങ്ങള്‍ സ്വീകരിക്കുന്നത് തീര്‍ച്ചയായും ഒരു വലിയ അനുഗ്രഹമാണ് എന്നാല്‍ അതില്‍ അധികമായി ചില കാര്യങ്ങള്‍ നമുക്കുണ്ടാകണം എന്നു ദൈവം നമ്മെക്കുറിച്ചാഗ്രഹിക്കുന്നു, യേശുവിന്‍റെ ഈ വചനം ശ്രദ്ധിച്ചു കേള്‍ക്കുക: ” വാങ്ങുന്നതിനെക്കാള്‍ കൊടുക്കുന്നത് ഏറെ ഭാഗ്യം” (അപ്പൊപ്ര 20:35). നിങ്ങള്‍ ആ വചനം അനുസരിക്കുമെങ്കില്‍, നിങ്ങള്‍ ഈ വലിയ അനുഗ്രഹം അനുഭവിക്കും – കൊടുക്കുന്നതിലൂടെ വരുന്ന അനുഗ്രഹം. വേദപുസ്തകം പറയുന്നു, “തണുപ്പിക്കുന്നവനു തണുപ്പു ലഭിക്കും” (സദൃശ 11:25). നാം മറ്റുളളവരെ അനുഗ്രഹിക്കുമ്പോള്‍, ദൈവം നമ്മെ അതിലുമധികം അനുഗ്രഹിക്കും. നമ്മുടെ ആദാമ്യ ജഡം സ്വാഭിവികമായി സ്വാര്‍ത്ഥതയുളളതാണ് അതു കൊണ്ട് അതു തന്നെക്കുറിച്ചു മാത്രമെ ചിന്തിക്കുകയുളളു. നമുക്കുളളതിനെ കൊടുക്കുവാന്‍ സ്വാഭാവികമായി നാം ഇഷ്ടപ്പെടുന്നില്ല – ദൈവത്തിനോ അല്ലെങ്കില്‍ മനുഷര്‍ക്കോ നമ്മെ ഈ സ്വാര്‍തഥതയില്‍ നിന്നും ആദാമിന്‍റെ സ്വയകേന്ദ്രീകൃത ജീവിതത്തില്‍ നിന്നും വിടുവിച്ച് യേശുവിനെപോലെ ആക്കുവാന്‍ പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നു. അവിടുന്നു അതു ചെയ്യുന്ന ഒരു മാര്‍ഗ്ഗം, കൊടുക്കുവാന്‍, കൊടുക്കുവാന്‍ പിന്നെയും കൊടുക്കുവാന്‍ നമ്മെ പ്രചോദിപ്പിക്കുന്നതിലൂടെയാണ്. അപ്പോള്‍ ഈ മേഖലയില്‍ പരിശുദ്ധാത്മാവിന്‍റെ പ്രചോദനങ്ങള്‍ക്കു ചെവികൊടുക്കുക – ഇത്രയും നാള്‍ നിങ്ങള്‍ അനുഭവിച്ചിട്ടില്ലാത്ത ഒരു അനുഗ്രഹം നിങ്ങള്‍ കണ്ടെത്തും. സമൃദ്ധിയായ ജീവനിലേക്കുളള മാര്‍ഗ്ഗം ഇതാണ്.

ജിജ്ഞാസയില്‍ നിന്നു സ്വതന്ത്രരായിരിക്കുക

ജിജ്ഞാസ എന്നത് സാത്താന്യമായ ഒരു തിന്മയാണെന്നു അധികം വിശ്വാസികളും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു പാപമാണ്. മറ്റുളളവരെക്കുറിച്ചു നമുക്കാവശ്യമില്ലാത്തതും നമുക്കൊന്നും ചെയ്യാനില്ലാത്തതുമായ പല വിവരങ്ങളും അറിയുവാനുളള ഒരു വലിയ ആഗ്രഹം നമ്മുടെ ജഡത്തിനുണ്ട്. മറ്റുളളവരുടെ പാപങ്ങളെക്കുറിച്ചുളള കിംവദന്തികള്‍ കേള്‍ക്കുവാന്‍ ജഡം ഇഷ്ടപ്പെടുന്നു – മിക്കപ്പോഴും വിശ്വാസികളാല്‍ “പ്രാര്‍ത്ഥനയ്ക്കുളള അപേക്ഷ” എന്ന മട്ടില്‍ പങ്കുവെയ്ക്കപ്പെടുന്നവ!! എന്നാല്‍ അത്തരം അറിവുകള്‍ നമുക്കൊരു ഗുണവും ഒരിക്കലും ചെയ്യുകയില്ല. അതിനു വിപരീതമായി അതുനമ്മുടെ മനസ്സിനെ മലിനപ്പെടുത്തുകയും, മറ്റുളളവര്‍ക്കെതിരായി നമ്മില്‍ ഒരു മുന്‍വിധി ഉണ്ടാക്കുകയും, നമ്മെ ദുഷ്ട മനസ്സുളളവരാക്കിതീര്‍ക്കുകയും, കര്‍ത്താവിനുവേണ്ടിയുളള നമ്മുടെ സാക്ഷ്യവും ശുശ്രൂഷയും തടസ്സപ്പെടുത്തുകയും ചെയ്യും. അങ്ങനെയാണ് സാത്താന്‍ അനേകം വിശ്വാസികളെ വഴിതെറ്റിക്കുന്നത്. വേദപുസ്തകം പറയുന്നു, “പരകാര്യത്തില്‍ ഇടപെടുന്നവനായിട്ടല്ല നിങ്ങള്‍ കഷ്ടം സഹിക്കേണ്ടത്” (1 പത്രൊസ് 4:15). മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ “നിങ്ങളുടെ സ്വന്തകാര്യം ശ്രദ്ധിക്കുക” (മൈന്‍ഡ് യുവര്‍ ഓണ്‍ ബിസിനസ്) എം വൈ ഒ ബി!! തങ്ങളുടെ മുന്‍കാല പാപങ്ങളെക്കുറിച്ചു നിങ്ങളോടു പറയുവാന്‍ ആരെയും നിങ്ങള്‍ അനുവദിക്കരുത്, സ്വമേധയാ ആണെങ്കില്‍ പോലും. ഓരോരുത്തനും തങ്ങളുടെ പാപങ്ങള്‍ ദൈവത്തോടു മാത്രമാണു പറയേണ്ടത്, വേറെ ഒരു മനുഷ്യനോടും പറയരുത്. ഏതു പരിധിക്കുളളിലാണോ നിങ്ങള്‍ പാപം ചെയ്തത് അവിടെ മാത്രമാണ് നിങ്ങള്‍ പാപം ഏറ്റുപറയേണ്ടത്. ചിന്താജീവിതത്തിലെ പാപങ്ങളും മറ്റുളളവരെ വേദനിപ്പിക്കാതെ നമ്മെ തന്നെ വേദനിപ്പിക്കുന്നതായി രഹസ്യത്തില്‍ ചെയ്ത പാപങ്ങളും ദൈവത്തോടു മാത്രം ഏറ്റുപറയണം. എന്നാല്‍ മറ്റൊരു വ്യക്തിയെ വേദനിപ്പിച്ച പാപങ്ങള്‍, ദൈവത്തോടും ആ വ്യക്തിയോടും ഏറ്റുപറയണം. ഒരു സഭയ്ക്കെതിരായി ചെയ്ത പാപങ്ങള്‍ ദൈവത്തോടും പരസ്യമായി സഭായോഗത്തിലും ഏറ്റുപറയണം. നമ്മുടെ മനസ്സ് നിര്‍മ്മലമായും ദൂഷിതമാകാതെയും സൂക്ഷിക്കണമെന്നുണ്ടെങ്കില്‍, ഈ നിയമങ്ങള്‍ കര്‍ശനമായി നാം പാലിക്കണം.

എല്ലായ്പോഴും സൃഷ്ടിക്കുപകരം സൃഷ്ടാവിനെ തിരഞ്ഞെടുക്കുക

ദൈവത്തിനു മുകളിലായി ദൈവം സൃഷ്ടിച്ചതിനെ തിരഞ്ഞെടുക്കുമ്പോള്‍ മനുഷ്യന്‍ ഒരു അടിമയായി തീരുന്നു. മിക്ക മനുഷ്യരും പണത്തെയും പാപകരമായ സുഖങ്ങളെയും ദൈവത്തെക്കാളേറെ സ്നേഹിക്കുന്നു. അങ്ങനെ അവര്‍ പണത്തിന്‍റെ അടിമകളും പാപകരമായ ആനന്ദത്തിന്‍റെ അടിമകളും ആയി തീരുകയും അങ്ങനെ അവര്‍ തങ്ങളെ തന്നെ നശിപ്പിക്കുകയും ചെയ്യുന്നു. ഈ അടിമത്തത്തില്‍ നിന്നു നമ്മെ വിടുവിക്കുവാനാണ് യേശുവന്നത്. ഒരു യഥാര്‍ത്ഥ മാനസാന്തരം മനുഷ്യനെ ഇത്തരം അടിമത്തത്തില്‍ നിന്നു വിടുവിക്കും. മിക്കമനുഷ്യരും മറ്റുളളവരുടെ അഭിപ്രായങ്ങള്‍ക്കും അടിമപ്പെട്ടിരിക്കുന്നു – അതുകൊണ്ട് അവര്‍ക്കു ദൈവത്തെ സ്വതന്ത്രമായി സേവിക്കുവാന്‍ കഴിയുന്നില്ല. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ആകാശത്തിന്‍റെ ഉയരങ്ങളില്‍ പറക്കുന്ന കഴുകനെ പോലെയാകുവാനാണ്. എന്നാല്‍ എല്ലായിടത്തും നാം മനുഷ്യനെ കാണുന്നത്, തന്‍റെ കോപത്തെയും മോഹങ്ങളെയും കീഴടക്കുവാന്‍ കഴിവില്ലാതെ, ബന്ധനത്തിലായിരിക്കുന്നതായാണ്. യേശു വന്നതു, നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുവാന്‍ വേണ്ടി മാത്രമല്ല, എന്നാല്‍ മോഹങ്ങള്‍ക്കും ജഡത്തിന്‍റെ ആഗ്രഹങ്ങള്‍ക്കുമുളള എല്ലാവിധ അടിമത്തത്തില്‍ നിന്നു നമ്മെ വിടുവിക്കുവാനും കൂടെയാണ്. ഭവനങ്ങളിലുണ്ടാകുന്ന മിക്ക വഴക്കുകളും ഭൗതിക കാര്യങ്ങളെ ചൊല്ലിയാണ്. അത്തരം വഴക്കുകള്‍ ഉണ്ടാകുന്നതിനു കാരണം, ഭര്‍ത്താവും ഭാര്യയും ദൈവത്തിനു മുകളില്‍ സൃഷ്ടിക്കപ്പെട്ടവയെ തിരഞ്ഞെടുക്കുന്നതു കൊണ്ടാണ് – തങ്ങളുടെ തിരഞ്ഞെടുപ്പിന്‍റെ അനന്തരഫലം അവര്‍ കൊയ്യുന്നു. അവര്‍ ജഡത്തില്‍ വിതയ്ക്കുകയും അഴിമതി കൊയ്യുകയും ചെയ്യുന്നു. ദൈവത്തെക്കാള്‍ ഉപരി ദൈവം സൃഷ്ടിച്ചതിനെ തിരഞ്ഞെടുത്ത ഹവ്വായുടെ തിരഞ്ഞെടുപ്പിനെ നിങ്ങള്‍ നിരസിക്കുമെങ്കില്‍ നിങ്ങളുടെ ഭവനം പരമമായ സന്തോഷമുളളതായിരിക്കുവാന്‍ കഴിയും. കര്‍ത്താവിനോടു ഇപ്രകാരം പറയുക, ” കര്‍ത്താവെ, സ്വയം എന്‍റെ ജീവിതത്തിന്‍റെ കേന്ദ്രത്തില്‍ ആയിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, എന്‍റെ ജീവിതത്തില്‍ എല്ലാം അങ്ങില്‍മാത്രം കേന്ദ്രീകൃതമാകുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”

യേശു നല്‍കുവാന്‍ വന്ന സമൃദ്ധിയായ ജീവനിലേക്കുളള മാര്‍ഗ്ഗം ഇതാണ്.