സാക് പുന്നന്‍
വർഷങ്ങളായി നിങ്ങൾ സഭയിൽ നിന്നു പ്രാപിച്ചിരിക്കുന്ന ആത്മീയ ആഹാരത്തെ നിങ്ങൾ വിലമതിക്കുന്നെങ്കിൽ, അപ്പോൾ സഭയെ നിങ്ങൾ വലിയ തോതിൽ വിലമതിക്കും. ഒരൊറ്റ നേരത്തെ ഭക്ഷണത്തിനായി നിങ്ങളെ ക്ഷണിക്കുന്നവരോട് നിങ്ങൾ എത്രമാത്രം നന്ദിയുള്ളവരാണ് എന്നു ചിന്തിക്കുക. അപ്പോൾ വർഷം തോറും സഭയിൽ നിന്ന് സ്ഥിരമായി ലഭിക്കുന്ന ആത്മീയ ആഹാരത്തിനായി നിങ്ങൾ എത്രയധികം നന്ദിയുള്ളവരായിരിക്കണം. അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇതിനെ കുറിച്ചു ചിന്തിക്കാം. നിങ്ങളുടെ കുഞ്ഞുങ്ങളെ വളർത്തി, അവരെ അപകടങ്ങളിൽ നിന്നു സംരക്ഷിച്ച്, അവർക്കു രോഗമായിരുന്നപ്പോൾ അവരെ കരുതി, അവർ നിരുത്സാഹിതരായിരുന്നപ്പോൾ അവരെ ഉത്സാഹിപ്പിച്ച്, അവർക്ക് നല്ല മാർക്ക് കിട്ടത്തക്കവിധം പഠനത്തിൽ അവരെ സഹായിച്ച ഒരാൾ ഉണ്ടെന്നു കരുതുക. ഇത് അവർ ഒന്നോ രണ്ടോ ദിവസത്തേക്കല്ല എന്നാൽ അനേകം വർഷങ്ങൾ. അയാളോടു നിങ്ങൾ കൃതജ്ഞതയുള്ളവനായിരിക്കുകയില്ലേ? കുറഞ്ഞ പക്ഷം അതിനോടു തുല്യമായ അളവിലെങ്കിലും, നിങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിന് സഭയോട് നിങ്ങൾ കൃതജ്ഞതയുള്ളവരാണോ. അനേകം വിശ്വാസികളും ആത്മീയമായി വളർന്നിട്ടില്ലാത്തതിൻ്റെ കാരണം സഭയിൽ നിന്നു പ്രാപിച്ചിരിക്കുന്ന കാര്യങ്ങൾക്ക് അവർ നന്ദിയുള്ളവരായിരിക്കുന്നില്ല എന്നതാണ്. വളരെ വർഷങ്ങളായി സഭയിൽ നിന്നു ഇത്ര സൗജന്യമായി ലഭിച്ചിട്ടുള്ള എല്ലാറ്റിനുമായി തീർത്തും നന്ദിയില്ലാതെ ഇരുന്നവരാണ് സഭയിൽ നിന്നു കൊഴിഞ്ഞു പോയവർ.
ലൂക്കോസ് 17:15 ൽ, സൗഖ്യമാക്കപ്പെട്ട 10 കുഷ്ഠരോഗികളെ കുറിച്ചു നാം വായിക്കുന്നു. എന്നാൽ അവരിൽ ഒരുവൻ മാത്രമെ അവിടുത്തോടു നന്ദി പറയുവാനും ദൈവത്തെ മഹത്വപ്പെടുത്തുവാനുമായി കർത്താവിൻ്റെ അടുത്തേക്കു മടങ്ങി വന്നുള്ളു. അവർ ആവശ്യത്തിലായിരുന്നപ്പോൾ അവരെല്ലാവരും ശബ്ദം ഉയർത്തി കരുണയ്ക്കായി യാചിച്ചു. എന്നാൽ അവർ സൗഖ്യമായതിനുശേഷം, ഒൻപതു പേർ തങ്ങൾക്കു ലഭിച്ച പ്രയോജനത്തിനു തീർത്തും നന്ദിയില്ലാത്തവരായിരുന്നു. ഒരാൾ മാത്രം സ്തോത്രം അർപ്പിക്കുവാൻ തൻ്റെ ശബ്ദം ഉയർത്തി. സൗഖ്യമാക്കപ്പെട്ട, എന്നാൽ കർത്താവിനു നന്ദി പറയുന്നതിനെ കുറിച്ചു ചിന്തിക്കാത്ത ആയിരക്കണക്കിനാളുകൾ പാലസ്തീനിൽ ഉണ്ടായിരുന്നിരിക്കാം. എന്നാൽ ഈ ശമര്യക്കാരൻ മടങ്ങി വന്ന് കർത്താവിനു നന്ദി പറഞ്ഞു. അയാൾ കർത്താവിനോട് ഇങ്ങനെ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ടാകും, “കർത്താവെ അവിടുന്ന് എന്നെ തൊട്ടതിനാൽ, ഭാവിയിൽ എൻ്റെ ജീവിതം എത്ര വ്യത്യാസപ്പെടാൻ പോകുകയാണ്. എനിക്കു പട്ടണത്തിനകത്തു പ്രവേശിക്കാൻ കഴിയും. എൻ്റെ കുടുംബത്തിലേക്കു തിരിച്ചു പോകാൻ കഴിയും. അവിടുന്ന് എൻ്റെ ജീവിതത്തിലേക്ക് സന്തോഷം കൊണ്ടുവന്നു. ഈ അനുഗ്രഹങ്ങളൊന്നും വിലയില്ലാത്തതാണെന്നു കാണുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എല്ലാറ്റിനും ഞാൻ അങ്ങയോടു കടപ്പെട്ടിരിക്കുന്നു. കൂടാതെ എൻ്റെ ജീവിതത്തിന്മേലുള്ള അവിടുത്തെ എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ അഗാധമായ നന്ദിയുള്ളവനാണ്”. അയാൾ വെളിപ്പെടുത്തിയ ഈ കൃതജ്ഞതയുടെ ആത്മാവിനെ യേശു അഭിനന്ദിച്ചു. അപ്പോൾ യേശു അവന് ചില കാര്യങ്ങൾ കൂടി അധികമായി നൽകി. അയാളുടെ വിശ്വാസം അവനെ രക്ഷിച്ചിരിക്കുന്നു എന്ന് അവിടുന്ന് അയാളോടു പറഞ്ഞു. ശുദ്ധമാക്കപ്പെട്ട ആ കുഷ്ഠരോഗിക്ക് കർത്താവിൽ നിന്ന് കേവലം സൗഖ്യത്തെക്കാളേറെ മറ്റ് ചില കാര്യങ്ങൾ കൂടി ലഭിച്ചു. അവൻ നേരത്തെ തന്നെ സൗഖ്യം പ്രാപിച്ചിരുന്നു. എന്നാൽ അവൻ നന്ദിയുള്ളവനായിരുന്നതുകൊണ്ട് അയാൾക്കു രക്ഷയും ലഭിച്ചു. ഈ ശമര്യക്കാരനെ ഞാൻ സ്വർഗ്ഗത്തിൽ വച്ചു കണ്ടുമുട്ടും എന്ന് എനിക്കു തീർച്ചയുണ്ട്. എന്നാൽ മറ്റ് ഒൻപതു പേരിൽ ആരെയെങ്കിലും അവിടെ വച്ചു കണ്ടുമുട്ടുമോ എന്ന് എനിക്ക് ഉറപ്പില്ല. കർത്താവിനു നന്ദി പറയുവാൻ നിങ്ങൾ മടങ്ങി വരുമ്പോൾ മറ്റുള്ളവർക്കു ലഭിക്കുന്നതിനേക്കാൾ അധികമായി ചില കാര്യങ്ങൾ നിങ്ങൾക്കു ലഭിക്കുന്നു.
കർത്താവിൻ്റെ ഭൂമിയിലെ ശരീരമായ തൻ്റെ സഭയുടെ നടുവിൽ കർത്താവുണ്ട്. ഇപ്പോൾ അവിടുത്തെ ശരീരത്തെ വിലമതിക്കുന്നതിലൂടെ നാം കർത്താവിനോടുള്ള നന്ദിപൂർവ്വമായ അംഗീകാരം പ്രദർശിപ്പിക്കുകയാണ്. നിങ്ങൾ സഭയെ അഭിനന്ദിക്കുകയും വില മതിക്കുകയും ചെയ്യുന്നില്ലെങ്കിൽ, സഭയ്ക്കല്ല, നിങ്ങൾക്കാണു നഷ്ടം, സഭയെ വില മതിക്കുകയും സഭയിൽ നിന്നു തങ്ങൾക്കു ലഭിച്ചിരിക്കുന്ന കാര്യങ്ങൾക്കു വേണ്ടി നന്ദിയുള്ളവരായിരിക്കുകയും ചെയ്യുന്നവരെ ദൈവം ധാരാളമായി അനുഗ്രഹിച്ചിരിക്കുന്നു.
അവിടുത്തെ ശിഷ്യന്മാരെല്ലാവരും അവിടുത്തെ ഉപേക്ഷിക്കാനിരിക്കുകയായിരുന്നെങ്കിലും, അപ്പോഴും അവിടുന്ന് തനിയെ ആയിരുന്നില്ല, കാരണം അവിടുത്തെ പിതാവ് അവിടുത്തോടു കൂടെ ഉണ്ടായിരുന്നു (യോഹ.16:32). അവിടുത്തേക്ക് ആ ശിഷ്യന്മാരുടെ ആവശ്യം ഇല്ലായിരുന്നു. എന്നിട്ടും ലൂക്കോ. 22:28 ൽ അവിടുന്ന്, അവരോടു പറഞ്ഞത്, അവർ അവിടുത്തോട് കൂടെ നിന്നിട്ടുള്ളവർ ആകയാൽ അവിടുന്ന് നന്ദിയുള്ളവനാണെന്നാണ്. അവിടുന്ന് തേജസിൻ്റെ കർത്താവായിരുന്നു. അവിടുത്തോട് കൂടെ നിൽക്കുവാൻ തനിക്ക് ആരുടെയും ആവശ്യമില്ലായിരുന്നു. എന്നാൽ അവിടുത്തേക്ക് അവരുടെ സഹായം ആവശ്യമില്ലായിരുന്നെങ്കിലും അവരുടെ ആത്മാർത്ഥതയെ അവിടുന്ന് അഭിനന്ദിച്ചു. അവിടുന്ന് ഇപ്രകാരം പറയുന്നതു പോലെയാണ്, “നിങ്ങൾ ഈ പഴയ യഹൂദാ വ്യവസ്ഥിതികളിൽ നിന്ന് വെളിയിൽ വരികയും പഴയ തുരുത്തി ഉപേക്ഷിക്കുകയും ചെയ്തിരിക്കുന്നു. കാന്തയുടെ ആത്മാവും വേശ്യയുടെ ആത്മാവും തമ്മിലുള്ള വ്യത്യാസം നിങ്ങൾ കണ്ടിട്ട്, എന്തു വിലയും കൊടുക്കുവാൻ തയ്യാറായി, നിങ്ങൾ എൻ്റെ കൂടെ നിന്നു .
ഞാൻ പ്രതീക്ഷിക്കുന്നത് അവസാന നാളിൽ കർത്താവിനു നമ്മോട്, നാം അവിടുത്തെ കുറിച്ചു ലജ്ജിക്കാതെ, അവിടുത്തോടു ചേർന്നു നിന്നു എന്നും, നമ്മെ അവിടുന്ന് ആക്കി വച്ച സഭയെ നാം സ്നേഹിച്ച്, നമ്മെ തന്നെ അതിനു വേണ്ടി നൽകുകയും മറ്റു പലരേയും പോലെ നാം സഭയെ വിമർശിക്കുന്നവരായിരുന്നില്ല എന്നും പറയാൻ കഴിയും എന്നാണ്. സഹോദരീ സഹോദരന്മാരെ, നമുക്കും നമ്മുടെ മക്കൾക്കും സഭയിലുള്ള വലിയ സംരക്ഷണത്തെ നമുക്ക് വിലമതിക്കാം. സഭ എത്രമാത്രം നിങ്ങളെ ആ അപകടങ്ങളിൽ നിന്നും അപായങ്ങളിൽ നിന്നും പാപത്തിൽ നിന്നും രക്ഷിച്ചിരിക്കുന്നു എന്ന് യുവാക്കളായ നിങ്ങൾക്ക് ഒരിക്കലും മനസ്സിലാകില്ല. നിങ്ങൾ കർത്താവിൻ്റെ മുമ്പിൽ നിൽക്കുമ്പോൾ മാത്രമെ, സഭയിലെ കർശന നിലവാരം നിങ്ങളെ, ലോകത്തിൽ വഴി തെറ്റി പോയി നിങ്ങളെ തന്നെ നശിപ്പിക്കുന്നതിൽ നിന്നു എങ്ങനെ സൂക്ഷിച്ചു എന്ന് നിങ്ങൾ മനസ്സിലാക്കുകയുള്ളു. പല വർഷങ്ങൾക്കു മുമ്പ് നിങ്ങൾ സഭയിൽ കേട്ട ചില കാര്യങ്ങൾ നിങ്ങളെ പിന്നീട് ആപത്തിൽ നിന്ന് എങ്ങനെ സംരക്ഷിച്ചു എന്ന് ആ നാളിൽ നിങ്ങൾ കാണും. സഭയിൽ കേട്ട കാര്യങ്ങൾ മൂലം, നിങ്ങളുടെ മക്കൾ, എത്ര ആപത്തുകളിൽ നിന്നു രക്ഷിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്തു എന്ന് കർത്താവും നിങ്ങൾക്കു കാണിച്ചു തരും. എന്നിട്ടും, ഇവയ്ക്കും മറ്റു പല അനുഗ്രഹങ്ങൾക്കും പകരം, എത്ര കുറച്ചു മാത്രമാണ് നാം എല്ലാവരും സഭയെ അഭിനന്ദിക്കുകയും വിലമതിക്കുകയും ചെയ്തിരിക്കുന്നത്.
മറ്റുള്ളവർക്ക് ഒരു അനുഗഹമായി തീരുന്ന സ്ഥാനത്തേക്ക് പുരോഗമിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? അപ്പോൾ ഒന്നാമത്, കർത്താവു നിങ്ങൾക്കു വേണ്ടി ചെയ്തിട്ടുള്ള കാര്യങ്ങൾക്കും അവിടുന്നു നിങ്ങൾക്കു തന്നിട്ടുള്ള സഭയ്ക്കും വേണ്ടി നന്ദിയുള്ളവരായിരിക്കുക. സഭയെ വിലയില്ലാത്തതായി കാണാതിരിക്കുക. തങ്ങളുടെ മാതാപിതാക്കൾ മരിച്ചു കഴിഞ്ഞതിനു ശേഷം മാത്രം അവരുടെ യഥാർത്ഥ വില മനസ്സിലാക്കുന്ന മക്കളെ പോലെയാണ് നമ്മിൽ പലരും. ഇപ്പോൾ തന്നെ സഭയിൽ അന്യോന്യം നന്ദിയുള്ളവരായിരിക്കുവാൻ കർത്താവു നമ്മെ പഠിപ്പിക്കട്ടെ, സമയം അതിക്രമിക്കുന്നതിനു മുമ്പേ.