ഒരു ഗ്രാമീണബാലൻ അമ്മയോടു വഴക്കിട്ട്, “ഞാൻ നിന്നെ വെറുക്കുന്നു. ഞാൻ നിന്നെ വെറുക്കുന്നു” എന്നു ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ഓടിപ്പോയി. വീടിനു താഴെയുള്ള താഴ്വരയിൽ അവൻ ഓട്ടം അവസാനിപ്പിച്ചെങ്കിലും അവന്റെ അരിശം ശമിച്ചിരുന്നില്ല. അതുകൊണ്ട് അവൻ ആ താഴ്വരയിൽ നിന്ന് ഉച്ചത്തിൽ അതേ വാക്കുകൾ വിളിച്ചു പറഞ്ഞു. അപ്പോഴിതാ അവൻ പറഞ്ഞ അതേ ശബ്ദത്തിലും വികാരത്തിലും അതേ വാക്കുകൾ ആരോ തിരിച്ചു വിളിച്ചു പറയുന്നു!
ബാലനു പേടിയായി. അവൻ വീട്ടിലേക്കു തിരിച്ചോടി അമ്മയുടെ അടുത്തുചെന്നു വിവരം പറഞ്ഞു: “ഞാൻ താഴ്വരയിൽ ചെന്നു നിന്നപ്പോൾ മലയുടെ അപ്പുറത്തുനിന്ന് ഒരു വൃത്തികെട്ട കുട്ടി “ഞാൻ നിന്നെ വെറുക്കുന്നു എന്ന് എന്നോടു ഉറക്കെ വിളിച്ചുപറഞ്ഞു. എനിക്കു പേടിയായി”
അമ്മയ്ക്കു കാര്യം മനസ്സിലായി. അവൾ പറഞ്ഞു: “മോൻ പേടികേണ്ട ഒരു കാര്യം ചെയ്യ്, ആ താഴവരയിൽ ചെന്നു നിന്ന് ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് ഉറക്കെ വിളിച്ചു പറയ്. അപ്പോൾ എന്തു സംഭവിക്കുമെന്നു നോക്കാം.”
ബാലൻ അമ്മ പറഞ്ഞതനുസരിച്ചു. അപ്പോഴിതാ ആരോ തിരിച്ചു വിളിച്ചു പറയുന്നു: “ഞാൻ നിന്നെ സ്നേഹിക്കുന്നു, ഞാൻ നിന്നെ സ്നേഹിക്കുന്നു”. അവന് ആശ്വാസമായി.
ഓസ്ട്രേലിയയിലെ ആദിവാസികൾക്കു ലക്ഷ്യത്തിലേക്കെറിഞ്ഞാൽ എറിഞ്ഞ ആളിലേക്കു തിരിച്ചുവരുന്ന വളഞ്ഞ ഒരു വടി ആയുധമായിട്ടുണ്ട്. ഈ വടിയുടെ പേരായ ‘ബുറാട്ട്’ എന്ന വാക്ക് ജീവിത അത്തിലുണ്ടാകുന്ന തിരിച്ചടികളെ കുറിക്കാൻ ഇംഗ്ലീഷ് ഭാഷയിൽ ഉപയോ ഗിക്കുന്നു! നാം മറ്റുള്ളവർക്കു ദ്രോഹം ചെയ്താൽ അതു നമ്മിലേക്കു തിരിച്ചെത്തും. നന്മ ചെയ്താൽ വൈകിയാണെങ്കിലും നമുക്കും നന്മ ലഭിക്കും.
ബഞ്ചമിൻ ഫ്രാങ്ക്ലിൻ ഇങ്ങനെ പറയുന്നു. “When you are good to others, you are best to yourself.”
പൗലോസ് പറഞ്ഞു: “നാം വിതയ്ക്കുന്നതു കൊയ്യും” (ഗലാ 5:7) യേശു പറഞ്ഞു: “മറ്റുള്ളവർ നിങ്ങൾക്ക് എന്തു ചെയ്യണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നുവോ അതു നിങ്ങൾ അവർക്കു ചെയ്യു”(13.7:12).
ബാലൻ കേട്ട പ്രതിധ്വനി

What’s New?
- പുനരുത്ഥാന ശക്തി – WFTW 11 മെയ് 2025
- സഭയുടെ മേലുള്ള നിന്ദയുടെ ആവരണം – WFTW 4 മെയ് 2025
- താഴ്മയും സൗമ്യതയും യേശുവിൽ നിന്ന് പഠിക്കുക – WFTW 27 ഏപ്രിൽ 2025
- എൻ്റെയും മറ്റുള്ളവരുടെയും പാപത്തിനു വേണ്ടി കരയുക – WFTW 20 ഏപ്രിൽ 2025
- ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ (അനുഗൃഹീതർ) – WFTW 13 ഏപ്രിൽ 2025
- ഒരു ശിഷ്യൻ ഒരു പഠിതാവും ഒരു അനുഗാമിയും ആണ് – WFTW 6 ഏപ്രിൽ 2025
- മനുഷ്യരെ പിടിക്കുന്ന ഒരുവൻ ആകേണ്ടതിന് യേശുവിനെ പിൻഗമിക്കുക – WFTW 30 മാർച്ച് 2025
- ആദ്യ പാപം – WFTW 23 മാർച്ച് 2025
- ദൈവ രാജ്യം – WFTW 16 മാർച്ച് 2025
- ദൈവ ഭക്തനായ ഒരു മനുഷ്യൻ്റെ ശരിയായ മനോഭാവം – WFTW 9 മാർച്ച് 2025