രണ്ടു പ്രധാന പ്രബോധനങ്ങൾ – WFTW 1 നവംബർ 2020

സാക് പുന്നന്‍

1. സമയത്തെ വീണ്ടെടുക്കുക

അശ്രദ്ധയിലും പാപത്തിലും നഷ്ടപ്പെടുത്തപ്പെട്ട സമയത്തെ ഒരിക്കലും വീണ്ടെടുക്കാൻ കഴിയുകയില്ല. നാം പാഴാക്കിക്കളഞ്ഞ ഒരു ജീവിതം ദൈവത്തിനു നമ്മോടു ക്ഷമിച്ച് നമ്മെ അവിടുത്തെ രാജ്യത്തിലേക്ക് കൊണ്ടുപോകാൻ കഴിയും. എന്നാൽ നമ്മുടെ നഷ്ടപ്പെട്ട വർഷങ്ങളെ നമുക്ക് തിരിച്ചു തരുവാൻ ദൈവത്തിനു പോലും കഴിയുകയില്ല. പാഴാക്കിയ സമയം എന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു. അത് ഒരിക്കലും തിരിച്ചെടുക്കാൻ കഴിയില്ല. അതുകൊണ്ടാണ് നിങ്ങളുടെ യൗവ്വന പ്രായം മുതൽ തന്നെ കർത്താവിനെ അനുഗമിച്ചു തുടങ്ങുന്നത് നല്ലതായിരിക്കുന്നത്. ഈ ഭൂമിയിലെ നമ്മുടെ ജീവിതം വളരെ ഹ്രസ്വമാണ്. അതുകൊണ്ടാണ് നമ്മുടെ സമയം വീണ്ടെടുത്ത്, നിങ്ങൾക്കു കിട്ടുന്ന ഓരോ അവസരവും പ്രലോഭനങ്ങളെ അതിജീവിക്കേണ്ടതും എല്ലാവർക്കും നന്മ ചെയ്യേണ്ടതും അത്യന്താപേക്ഷിതമായിരിക്കുന്നത്. എന്തു വില കൊടുത്തും, താഴ്മയിലും, നിർമ്മലതയിലും, സ്നേഹത്തിലും വേരൂന്നപ്പെട്ടവരാകുക. ഈ ദിവസങ്ങളിൽ ഒന്നിൽ യേശു മടങ്ങി വരികയും നാം അവിടുത്തെ മുഖാമുഖം കാണുകയും ചെയ്യുമ്പോൾ, ദൈവം നിങ്ങൾക്കു വെളിച്ചം നൽകിയതിനു ശേഷം നിങ്ങൾ ജീവിച്ച വഴികൾ ഓർത്ത് നിങ്ങൾക്ക് ഒരു സങ്കടവും ഉണ്ടാകുവാൻ ഇടയാകരുത്. അനേകം വിശ്വാസികൾ യേശുവിനെ കാണുകയും അവിടുന്ന് അവരെ എത്രമാത്രം സ്നേഹിച്ചു എന്ന് അന്നു കണ്ടെത്തുകയും ചെയ്യുമ്പോൾ, അവർ തങ്ങളുടെ ഭൂമിയിലുള്ള ജീവിത കാലത്ത് എത്ര അർദ്ധ മനസ്കരായിരുന്നു എന്നതിലുള്ള ദു:ഖവും സങ്കടവും കൊണ്ട് അവർ തകർന്നു പോകും, അവർ സ്വർഗ്ഗത്തിൽ പ്രവേശിച്ചാൽ പോലും. അത്തരം സങ്കടത്തിൽ നിന്ന് ദൈവം നിങ്ങളെ രക്ഷിക്കട്ടെ. ഇപ്പോഴാണ് അതിനെ കുറിച്ച് ചിന്തിച്ച് വിവേകം ഉള്ളവരായിരിക്കേണ്ടത്. ഏശാവു ചെയ്തതുപോലെ ഒരു കോപ്പ പായസത്തിനു വേണ്ടി (നിങ്ങളുടെ ശാരീരിക ആനന്ദത്തിനു വേണ്ടി) ഒരിക്കലും നിങ്ങളുടെ ജന്മാവകാശം (ആത്മീയ അനുഗ്രഹം) വിൽക്കരുത്. “എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിക്കാൻ ഉത്സാഹിപ്പിൻ, ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല” (എബ്രാ.12:14). “അധികം താമസിയാതെ ഭാവിയിൽ നാം അവിടുത്തെ മുഖത്തേക്കു നോക്കുമ്പോൾ, നാം അവിടുത്തേക്ക് കുറച്ചു കൂടി കൂടുതൽ നൽകിയിരുന്നെങ്കിൽ എന്നു നാം ആഗ്രഹിക്കും”.

2. നാൾ തോറും നിങ്ങളുടെ ആന്തരിക മനുഷ്യൻ പുതുക്കം പ്രാപിക്കട്ടെ

നമ്മുടെ പുറമേയുള്ള മനുഷ്യൻ ഓരോ ദിവസവും ജീർണ്ണിക്കുന്നു. അതു സ്വയമേവ സംഭവിക്കുന്നു. നമ്മുടെ ആന്തരിക മനുഷ്യൻ ഏതു വിധമായാലും ഓരോ നാളും പുതുക്കപ്പെടണമെന്നുള്ളത് ദൈവഹിതമാണ് (2കൊരി.4:16). എന്നാൽ അത് സ്വയമേവ സംഭവിക്കുന്നില്ല. മിക്ക വിശ്വാസികളും ഓരോ ദിവസവും പുതുക്കപ്പെടുന്നില്ല, കാരണം നാം നാൾ തോറും ചെയ്യണമെന്ന് യേശു പറഞ്ഞ ഒരു കാര്യം അവർ ചെയ്യുന്നില്ല- ക്രൂശെടുക്കുക എന്നത് (ലൂക്കോ.9:23). ആന്തരിക മനുഷ്യനിൽ പുതുക്കം പ്രാപിക്കുക എന്നാൽ ഉള്ളിൽ യേശുവിൻ്റെ ജീവൻ്റെ പങ്കാളിയാകുന്നതിൽ വർദ്ധിച്ചു വരുക എന്നാണ്. ഇതുണ്ടാകുന്നത് നാം നമ്മുടെ ശരീരത്തിൽ നാൾ തോറും യേശുവിൻ്റെ മരണം വഹിക്കുന്നതിലൂടെയാണ് (2കൊരി.4:10). ഓരോ ദിവസത്തിനും അതിന് അനുവദിച്ചിട്ടുള്ള അളവിൽ പ്രയാസങ്ങളും, ശോധനകളും, പ്രലോഭനങ്ങളും ഉണ്ട് (മത്താ.6:34 ൽ യേശു പറഞ്ഞതു പോലെ) . ഈ ശോധനകളിലാണ് നാം ക്രൂശ് വഹിക്കേണ്ടതും നമ്മുടെ സ്വയത്തിനു മരിക്കേണ്ടതും. അതിൻ്റെ ഫലമായി ഓരോ പ്രലോഭനങ്ങളും നമുക്ക് ഒരു ചെറിയ അളവിലുള്ള തേജസ് ലഭിക്കുന്നതിനു കാരണമായി തീരുന്നു.

നാം പൊങ്ങിയും താഴ്ന്നും ഉള്ള ഒരു ജീവിതം നയിക്കണമെന്നതു ദൈവഹിതമല്ല (ചിലപ്പോൾ പർവ്വതത്തിൻ്റെ മുകളിൽ, മറ്റ് ചിലപ്പോൾ മനസ്സിടിഞ്ഞ് താഴെ). അവിടുന്ന് ആഗ്രഹിക്കുന്നത് നമ്മുടെ ജീവിതങ്ങൾ സ്ഥിരമായി മുകളിലേക്കു തന്നെ നീങ്ങണമെന്നാണ്- ആന്തരിക മനുഷ്യൻ സ്ഥിരമായി പുതുക്കപ്പെടണമെന്ന്. അതുകൊണ്ട് നാം മനസ്സുറപ്പിച്ച് ഓരോ ദിവസവും നമുക്കു ലഭിക്കുന്ന ഓരോ അവസരത്തിലും യേശുവിൻ്റെ മരണം വഹിക്കുന്നത് ലക്ഷ്യം വെയ്ക്കുക. യോഗങ്ങളിലോ കോൺഫറൻസുകളിലോ ഉണ്ടാകുന്ന വികാര വിക്ഷോഭങ്ങളിൽ നിന്ന് ദിവ്യ ജീവൻ നമുക്കു ലഭിക്കുകയില്ല. ഒരു യോഗത്തിലോ അല്ലെങ്കിൽ ഒരു കോൺഫറൻസിലോ വൈകാരികമായി ഒരു ഇളക്കം ഉണ്ടായതു കൊണ്ട്, തങ്ങൾ ആത്മീയരായി തീർന്നിരിക്കുന്നു എന്നു പറഞ്ഞ് അനേകർ തങ്ങളെ തന്നെ വഞ്ചിക്കുന്നു. എന്നാൽ യോഗങ്ങളിലും കോൺഫറൻസുകളിലും സംബന്ധിക്കുന്നതു കൊണ്ടു മാത്രം വളർച്ച ഉണ്ടാകുന്നില്ല. വളർച്ച ഉണ്ടാകുന്നത് ദൈനംദിന ജീവിതത്തിലെ സാധാരണ ഇടപാടുകളിൽ വിശ്വസ്തതയോടെ ക്രൂശു വഹിക്കുന്നതിലൂടെയാണ് . നമുക്ക് എല്ലാ ദിവസവും യോഗങ്ങൾക്കു പോകാൻ കഴിയുകയില്ല. എന്നാൽ ഓരോ ദിവസവും നമുക്ക് പ്രലോഭനങ്ങൾ ഉള്ളതുകൊണ്ട് , നമുക്ക് ഓരോ ദിവസവും പുതുക്കം പ്രാപിക്കാനുള്ള അവസരം ഉണ്ട്.

അപ്പോൾ നാം ഓരോ ദിവസവും പരാതിയും പിറുപിറുപ്പും കൂടാതെ കർത്താവിനോടുള്ള ലളിതമായ വിശ്വസ്തതയിൽ ജീവിക്കുന്ന കാര്യം അന്വേഷിക്കണം, നാൾ തോറുമുള്ള പ്രലോഭനങ്ങളിൽ, നമ്മുടെ ജീവിതങ്ങൾ നമുക്കുള്ളതല്ല എന്നു തിരിച്ചറിഞ്ഞ് (ഈ ജീവിതം കൊണ്ട് നമുക്കു വേണ്ടി നമുക്കിഷ്ടമുള്ളതു ചെയ്യുവാൻ), എന്നാൽ അവിടുന്നു നമ്മെ സൃഷ്ടിക്കുകയും, അവിടുന്നു നമ്മെ വിലയ്ക്കു വാങ്ങുകയും ചെയ്തതു കൊണ്ട് നമ്മുടെ ജീവിതങ്ങൾ കർത്താവിനുള്ളതാണെന്നു തിരിച്ചറിഞ്ഞ് ജീവിക്കുവാൻ നോക്കണം. അപ്പോൾ നാം നാൾ തോറുമുള്ള പുതുക്കം അനുഭവിക്കും. നമ്മുടെ ശരീരം ജീർണ്ണിക്കുന്നത് ഓരോ ദിവസവും പ്രകടമായി കാണാൻ കഴിയാത്തതുപോലെ, എന്നാൽ ചില നാളുകൾക്കു ശേഷമേ അത് അറിയുകയുള്ളൂ, അതുപോലെ ആന്തരിക മനുഷ്യൻ്റെ പുതുക്കവും എതാനും വർഷങ്ങൾക്കു ശേഷം മാത്രമേ പ്രകടമാകുകയുള്ളൂ. എന്നാൽ നാം വിശ്വസ്തരാണെങ്കിൽ ഓരോ ദിവസവും പുതുക്കത്തിൽ നടക്കും (2കൊരി.4:16). അതുകൊണ്ട് ചെറിയതും വലിയതുമായ എല്ലാ കാര്യങ്ങളിലും വിശ്വസ്തരായിരിക്കുക. നിങ്ങളുടെ ജഡത്തെ ക്രൂശിച്ച് (ഗലാ.5:24), ദൈവത്തെ ഒന്നാം സ്ഥാനത്തു വച്ച്, പൂർണ്ണമായി അവിടുത്തേക്ക് വേണ്ടി ജീവിച്ചത് വിലയുള്ളതും യോഗ്യമായതുമായ കാര്യമായിരുന്നു എന്ന് ഒടുവിൽ നിങ്ങൾക്കു മനസ്സിലാകും.