ഫലപ്രദമായി ആത്മീയയുദ്ധം നടത്തുന്ന വിധം – WFTW 22 മാർച്ച് 2020

സാക് പുന്നന്‍

നമുക്ക് ഫലപ്രദമായി ആത്മീയയുദ്ധം നടത്തണമെങ്കില്‍,നാം സാത്താന്‍റെ തന്ത്രങ്ങളെയും, സൂത്രങ്ങളെയും, യുക്തികൗശലങ്ങളെയുംകുറിച്ച് അറിവില്ലാത്തവരായിരിക്കരുത്. മരുഭൂമിയില്‍ സാത്താന്‍ യേശുവിനെ ഭക്ഷണം കൊണ്ടു പ്രലോഭിച്ച വിധത്തില്‍ നിന്ന്, നാം തീര്‍ച്ചപ്പെടുത്തുന്നത് നമ്മുടെ ശരീരത്തിന്‍റെ ന്യായമായ ആഗ്രഹങ്ങളിലൂടെ നമ്മെയും പ്രലോഭിപ്പിക്കാന്‍ സാത്താന്‍ ശ്രമിക്കും എന്നാണ്. ഭക്ഷണത്തിന്‍റെയും വസ്ത്രത്തിന്‍റെയും കാര്യത്തില്‍ വളരെയധികം വിചാരപ്പെടാതിരിക്കുന്നതിന് കരുതിയിരിക്കണം എന്നതിനെക്കുറിച്ച് യേശു അവിടുത്തെശിഷ്യന്മാരോടു സംസാരിച്ചു. ആഹാരത്തിനോ മോടിയുളള വസ്ത്രങ്ങള്‍ക്കോ നമ്മുടെ മേല്‍ ഒരു സ്വാധീനം ഉണ്ടെങ്കില്‍, സാത്താനു തീര്‍ച്ചയായും നമ്മുടെമേല്‍ അധികാരം ഉണ്ടായിരിക്കും, കാരണം നമ്മുടെ രാജ്യം ഈ ലോകത്തിന്‍റെതായിരിക്കും (ഐഹികമായിരിക്കും). നമ്മുടെ സഭയിലുളള ചെറിയ പെണ്‍കുട്ടികളെ അവര്‍, സാത്താന്‍റെ അടിമകളാകുവാന്‍ വളര്‍ന്നുവരാതിരിക്കേണ്ടതിന്, മനോഹരമായ വസ്ത്രങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നതിനു വേണ്ടി അവരെ പരിശീലിപ്പിക്കാതിരിക്കേണ്ടതിന് നാം ശ്രദ്ധാലുക്കളായിരിക്കണം. ലൂസിഫര്‍ സാത്താനായി തീര്‍ന്നത് അവന്‍ (ദൂതന്മാരുടെ തലവന്‍ എന്ന നിലയില്‍ ) അവനെ തന്നെ ദൂതന്മാരുടെ കൂട്ടത്തില്‍ പ്രാധാന്യമുളള ആരോ ആണെന്നു കരുതിയതു കൊണ്ടാണ് (യെഹെസ്.28:11-18; യെശ 14:12-15). അങ്ങനെയാണ് സാത്താന്‍ അനേകം വിശ്വാസികളുടെയും ഹൃദയങ്ങളില്‍ പ്രവേശിക്കുന്നത്. താന്‍ സഭയില്‍ പ്രധാനിയായ ആരോ ആണെന്ന് ഒരു സഹോദരന്‍ ചിന്തിച്ചു തുടങ്ങുമ്പോളെല്ലാം, അയാള്‍ സാത്താന്‍റെ ആത്മാവിനാല്‍ ബാധിതനായിരിക്കുന്നു എന്ന കാര്യം വ്യക്തമാണ്. അപ്പോള്‍ അയാള്‍ ആത്മീയ യുദ്ധത്തിന് പ്രാപ്തനല്ലാതായി തീരും, അവന്‍റെ ചുറ്റുമുളള വിവേചനത്തിനു കഴിവില്ലാത്ത വിശ്വാസികള്‍, അവന്‍ പ്രാധാന്യമുളളവനാണെന്നു അവനു തോന്നത്തക്കവിധം അവന്‍റെ സ്വയത്തെ പോഷിപ്പിച്ചാല്‍ പോലും!!.

ഒരു സഹോദരന്‍ തന്‍റെ ആത്മീയ അന്തസത്തയ്ക്കപ്പുറം, ദീര്‍ഘനേരം ഒരു മിറ്റീംഗില്‍ സംസാരിക്കുകയും, തന്‍റെ വേദപുസ്തക- പരിജ്ഞാനം മുഴുവന്‍ ദീര്‍ഘക്ഷയുളള പാവപ്പെട്ട സഹോദരീസഹോദരന്മാരുടെ മേല്‍ ചര്‍ദ്ദിക്കുകയും ചെയ്യുമ്പോള്‍, അതു താന്‍ പ്രാധാന്യമുളള ആരോ ആണെന്നും മറ്റുളളവരെക്കാള്‍ ഉന്നതനാണെന്നും ഉളള തോന്നല്‍ അയാള്‍ക്ക് ഉണ്ടാകാന്‍ തുടങ്ങി എന്നതിന്‍റെ വ്യക്തമായ സൂചനയാണ്. അതു സാത്താന്‍റെ ആത്മാവാണ്. അപ്പോള്‍തന്നെ,നാം മിക്കപ്പോഴും കാണുന്നത്, ഇങ്ങനെയുളള ഒരു സഹോദരന്, ഇടര്‍ച്ചയുണ്ടാകുന്നതു പോലെയുളള പ്രാഥമികകാര്യങ്ങളില്‍ പോലും വിജയം ഉണ്ടായിട്ടില്ല എന്നതാണ്. മീറ്റിംഗ് കഴിഞ്ഞ് വാക്കുകള്‍ ചുരുക്കണമെന്ന് അയാളെ പ്രബോധിപ്പിച്ചാല്‍, അയാള്‍ നീരസപ്പെടുന്നു. ഇവിടെ വ്യക്തമാകുന്ന ഒരു കാര്യം, അങ്ങനെയുളള സഹോദരന്മാര്‍ സ്ഥിരമായി സ്വയം വിധിക്കുന്ന ഒരു ജീവിതം നയിക്കുന്നില്ല എന്നതാണ്, കാരണം അവര്‍ അങ്ങനെ ആയിരുന്നെങ്കില്‍, പരിശുദ്ധാത്മാവ് അവരുടെ നിഗളത്തെക്കുറിച്ചും ധാര്‍ഷ്ട്യത്തെക്കുറിച്ചും ബോധ്യം നല്‍കുന്നത് അവര്‍ അറിയുമായിരുന്നു.

യേശു തന്‍റെശിഷ്യന്മാര്‍ക്ക് സ്ഥാനപേര് ഉപയോഗിക്കുന്നതിനെതിരായി മുന്നറിയിപ്പു നല്‍കിയപ്പോള്‍, സഭയിലുളള മറ്റുളളവര്‍ക്കു മീതെ തങ്ങളെതന്നെ ഉയര്‍ത്തുന്ന ഇതേ സാത്താന്യ ആത്മാവിനെതിരായാണ് അവിടുന്നു മുന്നറിയിപ്പു തന്നത്. ഒരു ‘റവന്‍റ്’ ഒരു സാധാരണ സഹോദരനക്കാള്‍ മഹാനാണ്. ഒരു ‘പാസ്റ്ററും’ഒരു സാധാരണ സഹോദരനെക്കാള്‍ മഹാനാണ്. എന്നാല്‍ യേശു പറഞ്ഞത്, നാം എല്ലാവരും സാധാരണ സഹോദരന്മാര്‍ മാത്രമാണ് എന്നാണ്. ബാബിലോന്യര്‍ തങ്ങളുടെ സ്ഥാനപേര് നിലനിര്‍ത്തട്ടെ. നമുക്കവയെ ഒഴിവാക്കാം, ആത്മാവില്‍ പോലും എപ്പോഴും സഭയില്‍ ഏറ്റവും ഇളമുറക്കാരനായ സഹോദരനായിരിക്കാന്‍ ശ്രമിക്കുക, നിങ്ങളുടെ ആത്മാവില്‍,അങ്ങനെ ചെയ്താല്‍ നിങ്ങള്‍ സുരക്ഷിതനായിരിക്കും എന്നു മാത്രമല്ല, സാത്താനെതിരെയുളള നിങ്ങളുടെ യുദ്ധത്തിന് നിങ്ങള്‍ പ്രാപ്തനായിരിക്കുകയും ചെയ്യും.

ദൈവം അവനെ ആക്കിവച്ച ചുറ്റുപാടുകളില്‍ ലൂസിഫര്‍ അതൃപ്തനുമായിരുന്നു. അങ്ങനെയാണ് അവന്‍ പിശാചായി മാറിയത്. ഇന്നു ലോകം മുഴുവന്‍ ആളുകളുടെ ഹൃദയങ്ങളില്‍ സാത്താന്‍ വ്യാപിപ്പിക്കുന്നത് ഈ അതൃപ്തിയുടെ ആത്മാവിനെയാണ്. തന്നെയുമല്ല അനേകം, അനേകം വിശ്വാസികളും ഈ ബാധ ഏറ്റെടുത്തിട്ടുണ്ട്, നിങ്ങളുടെ ഭൗമികവും ഭൗതികവുമായ ചുറ്റുപാടുകള്‍ മെച്ചപ്പെടുത്തുന്നതില്‍ തെറ്റൊന്നും ഇല്ല. എന്നാല്‍ വേറെ ഒരു സഹോദരനു നിങ്ങളെക്കാള്‍ കൂടുതല്‍ ഉളളതായി കാണുമ്പോള്‍ അവനോട് അസൂയപ്പെടരുത്, അവനുളളത് ആഗ്രഹിക്കരുത്, അവനില്‍ നിന്ന് സമ്മാനങ്ങള്‍ ഒന്നും പ്രതീക്ഷിക്കരുത്. നിങ്ങള്‍ക്കു തരുവാന്‍ ദൈവത്തിനിഷ്ടമായതെന്താണോ അതുകൊണ്ട് തൃപ്തനായിരിക്കുക. “സമ്മാനങ്ങള്‍ വെറുക്കുന്നവന്‍ ജീവിച്ചിരിക്കും”( സദൃശ. 15 :27 യകെ.ജെ.വി) സാത്താന്‍റെ തന്ത്രങ്ങളെക്കുറിച്ച് അറിവില്ലാതിരിക്കരുത്. നിങ്ങളുടെ ശമ്പളം നിങ്ങളുടെ വീട്, നിങ്ങളുടെ ചര്‍മ്മത്തിന്‍റെ നിറം, അല്ലെങ്കില്‍ അങ്ങനെയുളള ഏതെങ്കിലുംകാര്യത്തില്‍ നിങ്ങള്‍ അതൃപ്തനാകുന്ന ആ നിമിഷംതന്നെ, നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തിന്‍റെ വാതില്‍ സാത്താനു തുറന്നുകൊടുക്കുകയാണ്.

ബഹുഭൂരിപക്ഷം ക്രിസ്ത്യാനികളെയും സാത്താന്‍ മരവിപ്പിച്ച്, തനിക്കെതിരെയുളള ആത്മീയ യുദ്ധത്തില്‍ അവരെ നിഷ്ഫലന്മാരാക്കി തീര്‍ത്തിരിക്കുന്നു, കാരണം അവരെ തങ്ങളുടെ സഹോദരീസഹോദരന്മാര്‍ക്കെതിരെയും, ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കും എതിരെയും, അവരുടെ ചുറ്റുപാടുകള്‍ക്കെതിരെയും, ദൈവത്തിനു തന്നെ പോലും എതിരെയും പിറുപിറുപ്പിന്‍റെയും പരാതിയുടെയും ആത്മാവിനാല്‍ ബാധിതരാക്കുന്നതില്‍ സാത്താന്‍ വിജയിച്ചിരിക്കുന്നു. നാം സാത്താനെ ജയിക്കുന്നത് താഴെപ്പറയുന്ന പ്രബോധനങ്ങള്‍ അനുസരിക്കുമ്പോഴാണ്. (1) ” ക്രിസ്തുവിന്‍റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളില്‍ വാഴട്ടെ അതിനല്ലോ നിങ്ങള്‍ ഏകശരീരമായി വളിക്കപ്പെട്ടുമിരിക്കുന്നത്, നന്ദിയുളളവരായും ഇരിപ്പിന്‍” (കൊലൊ 3:15) (2)”സകല മനുഷ്യര്‍ക്കും വേണ്ടി സ്തോത്രം ചെയ്യണം എന്നു ഞാന്‍ പ്രബോധിപ്പിക്കുന്നു”(1 തിമൊ.2:1) (3)”നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ദൈവവും പിതാവുമായവന് എല്ലായ്പോഴും എല്ലാറ്റിനു വേണ്ടിയും സ്തോത്രം ചെയ്തുകൊള്‍വിന്‍’ (എഫെ.5:20).

ഒരിക്കല്‍ നാം ക്രിസ്തുവിന്‍റെ ശരീരത്തിലുളള നമ്മുടെ സഹോദരീസഹോദരന്മാര്‍ക്കു വേണ്ടി നന്ദിയുളളവരായിരിക്കുവാന്‍ പഠിച്ചാല്‍, പിന്നീട് സകലമനുഷ്യര്‍ക്കു വേണ്ടിയും അതിനുശേഷം നമ്മുടെ എല്ലാ സാഹചര്യങ്ങള്‍ക്കു വേണ്ടിയും സ്തോത്രം പറയാന്‍ നമുക്കു പഠിക്കാന്‍ കഴിയും, നമ്മുടെ സ്വര്‍ഗ്ഗീയപിതാവ് പരമാധികാരത്തോടെ സകല മനുഷ്യരെയും എല്ലാ സാഹചര്യങ്ങളെയും നിയന്ത്രിക്കുന്നു എന്നു നാം അറിയുന്നു. ഇതു നാം യഥാര്‍ത്ഥമായി വിശ്വാസിക്കുന്നെങ്കില്‍,നാം തീര്‍ച്ചയായും എല്ലാ സമയത്തും ദൈവത്തെ സ്തുതിക്കും, അങ്ങനെ നമ്മുടെ രാജ്യം സ്വര്‍ഗ്ഗീയമാണ് ഐഹികമല്ല എന്നു നാം തെളിയിക്കും. അപ്പോള്‍ സാത്താന് നമ്മുടെ മേലുളള ശക്തി നഷ്ടപ്പെടും. അപ്പോള്‍ മാത്രമെ നമുക്ക് അവനെതിരായി ഫലപ്രദമായ യുദ്ധം ചെയ്യുവാന്‍ കഴിയൂ. വെളിപ്പാട് 12:8 ല്‍ മനോഹരമായ ഒരു വചനം എകഴുതപ്പെട്ടിട്ടുണ്ട് അതിങ്ങനെയാണ് “സ്വര്‍ഗ്ഗത്തില്‍ സാത്താന്‍റെയും അവന്‍റെ പിശാചുക്കളുടെയും സ്ഥലം പിന്നെ കണ്ടതുമില്ല”. നമ്മുടെ ജീവിതങ്ങളിലും അത് അങ്ങനെതന്നെ ആയിരിക്കണം – നമ്മുടെ ഹൃദയങ്ങളിലും, നമ്മുടെ ഭവനങ്ങളിലും,നമ്മുടെ സഭകളിലും. സാത്താനും അവന്‍റെ സൈന്യവും ഈ സ്ഥലങ്ങിലൊന്നിലും ഒരു ഇടവും കാണരുത്.

What’s New?