യേശുക്രിസ്തുവിന്റെ ഒരു സ്ഥാനപതി ആയിരിക്കുക – WFTW 04 ഒക്ടോബർ 2015

സാക് പുന്നന്‍

   Read PDF version

പൗലൊസ് യേശുക്രിസ്തുവിന്റെ ഒരു സ്ഥാനപതി ആയിരുന്നു (2കൊരി.5:20). യേശുക്രിസ്തുവിന്റെ ഒരു സ്ഥാനപതിക്ക് 12 അടയാളങ്ങളുണ്ട്. നിങ്ങളുടെ ജീവിതത്തില്‍ ഈ അടയാളങ്ങള്‍ എത്രമാത്രം ഉണ്ട് എന്നതിനെക്കുറിച്ചു ചിന്തിക്കുക.

1) അദ്ദേഹം ദൈവത്താല്‍ നിയമിക്കപ്പെട്ടവനായിരുന്നു (2 കൊരി. 1:1). ”ദൈവേഷ്ടത്താല്‍ യേശുക്രിസ്തുവിന്റെ ഒരു അപ്പൊസ്തലനായ പൗലൊസ്,” അദ്ദേഹം തന്നെത്താന്‍ നിയമിച്ചില്ല. ദൈവം അദ്ദേഹത്തെ വിളിച്ചു. ഇതു വളരെ പ്രധാനപ്പെട്ടതാണ്. ദൈവം നിങ്ങളെ വിളിച്ചിട്ടില്ലെങ്കില്‍ ഒരു ശുശ്രൂഷയില്‍ വ്യാപൃതനാകരുത്.

2) അദ്ദേഹം തീര്‍ത്തും പരമാര്‍ത്ഥതയുള്ളവനായിരുന്നു (വാ. 12). നമ്മില്‍ നിന്നു ദൈവം ആവശ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ് സത്യസന്ധത അല്ലെങ്കില്‍ പരമാര്‍ത്ഥത. നിങ്ങള്‍ക്ക് അനേകം ബലഹീനതകളുണ്ടായിരിക്കാം. എന്നാല്‍ നിങ്ങള്‍ സത്യസന്ധനും പരമാര്‍ത്ഥിയുമാണെങ്കില്‍, നിങ്ങള്‍ക്കു ദൈവത്തിന്റെ ഒരു യഥാര്‍ത്ഥ ദാസനായിരിക്കാന്‍ കഴിയും.

3) അദ്ദേഹം പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്യപ്പെട്ടവനായിരുന്നു (വാ.22). നിങ്ങള്‍ക്ക് എന്തെല്ലാം യോഗ്യതകള്‍ ഉണ്ടായിരുന്നാലും നിങ്ങള്‍ പരിശുദ്ധാത്മാവിനാല്‍ അഭിഷിക്തനല്ലെങ്കില്‍, ദൈവത്തെ ശുശ്രൂഷിക്കുവാന്‍ ശ്രമിക്കരുത്. അതു മറന്നു കളഞ്ഞിട്ടു പോയി മറ്റെന്തെങ്കിലും ചെയ്യുക.

4) തന്നെ ശുശ്രൂഷിച്ചവരെ അദ്ദേഹം സ്‌നേഹിച്ചു (2കൊരി. 2:4). ”എനിക്കു നിങ്ങളോടുള്ള വലിയ സ്‌നേഹം നിങ്ങള്‍ അറിയേണ്ടതിനത്രേ?

5) അദ്ദേഹം പൂര്‍ണ്ണമായി ദൈവത്തില്‍ ആശ്രയിച്ചു (2കൊരി. 3:5). ”ഞങ്ങളുടെ പ്രാപ്തി ദൈവത്തില്‍ നിന്നത്രെ.” അദ്ദേഹം ഒരു മാനുഷിക വിഭവങ്ങളിലും ആശ്രയിച്ചില്ല. ആളുകള്‍ അദ്ദേഹത്തിനു നല്‍കിയ കാര്യങ്ങള്‍ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ടാകാം. എന്നാല്‍ താന്‍ മനുഷ്യരില്‍ ആശ്രയിച്ചില്ല. അദ്ദേഹം പൂര്‍ണ്ണമായി ദൈവത്തില്‍ ആശ്രയിച്ചു.

6) അദ്ദേഹം ഒരിക്കലും അധൈര്യപ്പെട്ടില്ല (2കൊരി. 4;5). ”ഞങ്ങള്‍ക്ക് ഈ ശുശ്രൂഷ ഉണ്ടായതിനാല്‍ ഞങ്ങള്‍ അധൈര്യപ്പെട്ടില്ല. ഞങ്ങള്‍ ഒരിക്കലും നിരാശരായില്ല.” ഈ ശുശ്രൂഷയില്‍ അധൈര്യപ്പെടാനുള്ള പ്രലോഭനം പലതവണ നിങ്ങള്‍ക്കുണ്ടാകാം. പൗലൊസ് ഒരിക്കലും അധൈര്യപ്പെട്ടില്ല.

7) അദ്ദേഹം മറ്റുള്ളവര്‍ക്ക് ഒരു മാതൃക ആയിരുന്നു (2കൊരി. 6:3,4). ”ഞങ്ങള്‍ എല്ലാവിധത്തിലും ദൈവത്തിന്റെ ശുശ്രൂഷകരെന്നു മഹാസഹിഷ്ണുതയിലൂടെ ഞങ്ങളെത്തന്നെ കാണിക്കുന്നു.” തന്റെ ജീവിതത്തിലും വ്യത്യസ്ത സാഹചര്യങ്ങളില്‍ താന്‍ തന്നെ പെരുമാറിയ വിധങ്ങളിലും അദ്ദേഹം മറ്റുള്ളവര്‍ക്ക് ഒരു മാതൃക ആയിരുന്നു.

8) അദ്ദേഹം ആരേയും ചൂഷണം ചെയ്തില്ല (2കൊരി. 7:2). തനിക്കു വേണ്ടി എവിടെ എങ്കിലും അയക്കുവാനോ എന്തെങ്കിലും ചെയ്യുവാനോ വേണ്ടി ആരെയും തന്റെ വേലക്കാരനാക്കുവാന്‍ അദ്ദേഹം ഒരിക്കലും ശ്രമിച്ചില്ല. മറ്റുള്ളവരിലുള്ള ആതിഥ്യ മര്യാദയുടെ നന്മയെ അദ്ദേഹം ഒരിക്കലും മുതലെടുത്തില്ല.

9) അദ്ദേഹം വിവേകത്തോടെ പണം കൈകാര്യം ചെയ്തു (2കൊരി. 8:20,21; 11:9). പണത്തിന്റെ കാര്യത്തില്‍ അദ്ദേഹം ആര്‍ക്കും ഒരു ഭാരമായിരുന്നില്ല. പണം കൈകാര്യം ചെയ്യുന്നതില്‍ വളരെ ശ്രദ്ധാലുവായിരുന്നു. തന്റെ ശുശ്രൂഷ സ്വീകരിക്കുന്നില്ല എന്നു തനിക്കു ബോധ്യമായ ഇടങ്ങളിലുള്ള ആരില്‍ നിന്നും അദ്ദേഹം പണം സ്വീകരിച്ചില്ല.

10) ദൈവം തനിക്കുവേണ്ടി നിയമിച്ച അതിരുകള്‍ക്കുള്ളില്‍ അദ്ദേഹം നിന്നു (2കൊരി. 10:13).

11) ബാഹ്യമായ എല്ലാ കഷ്ടങ്ങളും സഹിക്കുവാന്‍ അദ്ദേഹത്തിനു മനസ്സായിരുന്നു (2 കൊരി. 11:2333). ജഡത്തിലുള്ള ഒരു ശൂലത്താലുള്ള കഷ്ടതയും (2കൊരി 12:9,10) സഹിക്കുവാന്‍ അദ്ദേഹത്തിനു മനസ്സായിരുന്നു. ദൈവം ആ കഷ്ടത അനുവദിക്കുകയും അദ്ദേഹം അതു സ്വീകരിക്കുകയും ചെയ്തു.

12) വിശ്വാസികളെ പൂര്‍ണ്ണതയിലേക്കു നയിക്കുവാന്‍ താന്‍ ആഗ്രഹിച്ചു (2കൊരി. 13:9). ”ഞങ്ങള്‍ ബലഹീനരും നിങ്ങള്‍ ശക്തരും ആയിരുക്കുമ്പോള്‍ ഞങ്ങള്‍ സന്തോഷിക്കുന്നു; നിങ്ങള്‍ പരിപൂര്‍ണ്ണത പ്രാപിക്കുന്നതിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.”

ഇതാണ് അപ്പൊസ്തലനായ പൗലൊസ് നമുക്ക് അദ്ദേഹത്തിന്റെ കാല്‍ചുവടുകളെ പിന്‍തുടരുകയും കര്‍ത്താവിനെ അതുപോലെ സേവിക്കുകയും ചെയ്യാം.