മൈക്കിളിനു മൂന്നു വയസ്സ്. അവന് ഒരു ഇളയ പെങ്ങൾ കൂടി ഉടനെ വരുമെന്ന് അമ്മ പറഞ്ഞപ്പോൾ അവനു സന്തോഷമായി
അന്നു മുതൽ അമ്മയുടെ വീർത്തവയറിൽ തലചേർത്തു വച്ച് കുഞ്ഞുവാവയോടു സംസാരിക്കുകയും അവൾക്കു പാട്ടുപാടി കൊടുക്കുകയുമായി അവന്റെ പണി. അങ്ങനെ ഒടുവിൽ കാത്തിരുന്ന ആ ദിവസം സമാഗതമായി. അമ്മ പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റായി. മൈക്കിൾ പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാൽ കുഞ്ഞ് ജനിച്ച് അല്പം കഴിഞ്ഞപ്പോൾ തന്നെ അതിന്റെ ഹൃദയമിടിപ്പ് താളം തെറ്റി. അതിന്റെ നില വഷളായി. കുഞ്ഞിനെ നവജാത ശിശുക്കൾക്കു വേണ്ടിയുള്ള ഐസിയുവിൽ ആക്കി വലിയ പ്രതീക്ഷയ്ക്കു വകയില്ലെന്നു ഡോക്ടർ പറഞ്ഞു. കുഞ്ഞ് ഒന്നോ രണ്ടോ ആഴ്ച കം മരിച്ചുപോകുമെന്ന് ഡോക്ടർ തീർത്ത് പറഞ്ഞതോടെ മാതാപിതക്കൾ ശവസംസ്ക്കാരത്തിനുള്ള ഒരുക്കങ്ങൾ ചെയ്യാൻ തുടങ്ങി.
ഈ സംഭവവികാസങ്ങളൊന്നും മനസ്സിലാകാതിരുന്ന മൈക്കിൾ ആശുപത്രിയിൽ പോയി കുഞ്ഞുപെങ്ങളെ കാണണമെന്നു നിർബന്ധമായി. നിർബന്ധം സഹിക്കവയ്യാതെ ഐസിയുവിലെ സന്ദർശനസമയത്ത് അമ്മ സൈക്കിളുമൊന്ന് ആശുപത്രിയിലെത്തി. ഐസിയുവിൽ മൈക്കിളിനെ കയറ്റാൻ ഹെഡ് നേഴ്സ് ആദ്യം സമ്മതിച്ചില്ല. കുട്ടികൾക്ക് ഐസിയുവിൽ പ്രവേശനമില്ലത്രെ. ഏറെ കെഞ്ചിയപ്പോൾ അവർ മനസ്സലിഞ്ഞ് മൈക്കിളിനേയും അകത്തുകൊണ്ടുപോകാൻ അനുവദിച്ചു താളംതെറ്റിയ ഹൃദയമിടിപ്പോടെ, വിഷമിച്ചു ശ്വാസോച്ഛാസം ചെയ്ത് ശരീരത്തു ഘടിപ്പിച്ച തങ്ങൾക്കിടയിൽ കണ്ണുംപൂട്ടി കിടക്കുന്നു കൊച്ചുകുഞ്ഞ്. ഒന്നും മനസ്സിലാകാതെ മൈക്കിൾ കുഞ്ഞുപെങ്ങളെ കണ്ട് ഓടി അടുത്തു ചെന്നു. അമ്മയുടെ ഉദരത്തിൽ കിടക്കുമ്പോൾ അവൾക്കുവേണ്ടി താൻ സ്ഥിരം പാടിയിരുന്ന പാട്ട് അവന് ഓർമ്മ വന്നു. പിന്നെ മടിച്ചു നിന്നില്ല, അവൻ പാടുവാൻ തുടങ്ങി:
“നീയാണെന്റെ മുത്ത്, പുന്നാരമുത്ത്
നിനക്കെന്റെ ഉമ്മ, പഞ്ചാരയുമ്മ”
പൊടുന്നനെ, സുഖമില്ലാതെ കിടന്ന കുഞ്ഞ് പാട്ടിനോടു പ്രതികരിച്ചു. അത്ഭുതം യന്ത്രത്തിൽ അവളുടെ ഹൃദയമിടിപ്പ് സാധാരണ നിലയിലായി. “മൈക്കിൾ മോനേ, നീ പാട്ടു നിർത്തല്ലേ, പാട്, പാട് അമ്മയും ഡോക്ടർമാരും നഴ്സുമാരും പറഞ്ഞു.
“ഞാൻ എത്രമേൽ നിന്നെ സ്നേഹിക്കുന്നു.
എന്റെ പഞ്ചാര മുത്തിനെ ഞാൻ വിട്ടുതരില്ല”
പാട്ടുകേട്ടു നിന്ന എല്ലാവരുടേയും കണ്ണുകൾ ഈറനായി. അത്ഭുതം കുഞ്ഞിന്റെ ശ്വാസഗതി നേരേയായി. കുറുകുറുപ്പ് മാറി. അവൾ ശാന്തമായി ഉറങ്ങാൻ തുടങ്ങി. പിറ്റേന്നു തന്നെ കുഞ്ഞിനെ ഡിസ്ചാർജ്ജ് ചെയ്തു. മൈക്കിൾ കുഞ്ഞുപെങ്ങളുമായി വീട്ടിലേക്കു പോന്നു.
ടെന്നസ്സിയിലെ സെന്റ് മേരീസ് ഹോസ്പിറ്റലിൽ നടന്ന ഈ സംഭവം ‘വുമൺസ് ഡേ മാഗസിൻ’ സഹോദരന്റെ പാട്ട് സഹോദരിയെ ജീവിതത്തിലേക്കു മടക്കികൊണ്ടുവന്ന അത്ഭുതമെന്നു വിവരിച്ചിരിക്കുന്നു.
നാമും ജീവിതത്തിൽ നമ്മുടെ പ്രിയപ്പെട്ടവർക്കായി സ്നേഹത്തിന്റെ പാട്ടു പാടുക. പാട്ടു തുടരുക. നിർത്തിക്കളയരുതേ. ഇന്നല്ലെങ്കിൽ നാളെ ഒരത്ഭുതം സംഭവിക്കും.
സ്നേഹത്തിന്റെ ശക്തി
What’s New?
- വ്യാജവും യഥാർത്ഥവുമായ മാനസാന്തരം – WFTW 19 ജനുവരി 2025
- നീയും ദൈവവും
- ആവേശമുണർത്തുന്ന ഒരു ജീവിതം – WFTW 12 ജനുവരി 2025
- യേശു പഠിപ്പിച്ച ഏറ്റവും ഒന്നാമത്തെ കാര്യം: ഓരോ ദിവസവും ദൈവത്തിൻ്റെ വചനം പ്രാപിക്കുക – WFTW 5 ജനുവരി 2025
- CFC Kerala Youth Conference 2024
- CFC Kerala Conference 2024
- ഒരു തിരുവചനത്താൽ മാത്രം ജീവിക്കരുത് എന്നാൽ മുഴുവൻ തിരുവചനത്താലും ജീവിക്കുക – WFTW 29 ഡിസംബർ 2024
- നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ദൈവം ആസൂത്രണം ചെയ്തിരിക്കുന്നു – WFTW 22 ഡിസംബർ 2024
- നിങ്ങളുടെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിൻ്റെ പദ്ധതി നഷ്ടപ്പെടാതിരിക്കാൻ സൂക്ഷിക്കുക – WFTW 15 ഡിസംബർ 2024
- ഉപദേശിക്കുന്നതിനു മുമ്പ് പ്രവൃത്തി വരണം – WFTW 8 ഡിസംബർ 2024