ശമുവേല്‍ ”യഹോവയ്ക്കും മനുഷ്യര്‍ക്കും പ്രീതിയുള്ളവനായി വളര്‍ന്നു” – WFTW 21 ജൂണ്‍ 2015

സാക് പുന്നന്‍

   Read PDF version

ഹന്നാ അനേക വര്‍ഷങ്ങളായിട്ട് ഒരു കുഞ്ഞിനുവേണ്ടി യഹോവയോട് യാചിച്ചിട്ടുണ്ട്. ഒടുക്കം അവള്‍ ഇങ്ങനെ പറഞ്ഞുകൊണ്ട് ഒരു നേര്‍ച്ച നേര്‍ന്നു. ”സൈന്യങ്ങളുടെ യഹോവേ, അടിയന്റെ സങ്കടം നോക്കി അടിയനെ ഓര്‍ക്കുകയും അടിയനെ മറക്കാതെ ഒരു പുരുഷ സന്താനത്തെ നല്‍കുകയും ചെയ്താല്‍ അടിയന്‍ അവനെ ജീവപര്യന്തം യഹോവയ്ക്കു കൊടുക്കും” (1 ശമു. 111). അവളുടെ ലക്ഷ്യത്തിന് ഒരു മാറ്റമുണ്ടായി. ആദ്യം, അവള്‍ അവളുടെ സ്വന്തം ആവശ്യത്തെക്കുറിച്ചു മാത്രമെ ചിന്തിച്ചുള്ളു: ”എനിക്ക് ഒരു പുത്രനെ വേണം.” അനന്തരം അവള്‍ പറഞ്ഞു തുടങ്ങിയത്. ”എനിക്കൊരു പുത്രനുണ്ടായാല്‍ യഹോവയ്ക്കും അവനെ ആവശ്യമുള്ളതിനാല്‍, ഞാന്‍ അവനെ യഹോവയ്ക്കു നല്‍കും. നമ്മുടെ പ്രാര്‍ത്ഥനകളുടെ കേന്ദ്രസ്ഥാനം നമ്മുടെ ആവശ്യത്തില്‍ നിന്ന് ദൈവത്തിന്റെ ആവശ്യത്തിലേക്ക് എപ്പോള്‍ മാറുമോ അപ്പോഴാണ് നമുക്ക് നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കാന്‍ തുടങ്ങുന്നത്. കര്‍ത്താവ് നമ്മെ പ്രാര്‍ത്ഥിപ്പാന്‍ പഠിപ്പിച്ചത് ആദ്യം ”അവിടുത്തെ നാമം പരിശുദ്ധമാക്കണമേ” എന്നാണ്. ഹന്നാ ശമുവേലിനെ പ്രസവിച്ചപ്പോള്‍, അവള്‍ അവളുടെ വാഗ്ദാനം മറന്നില്ല. അവള്‍ തന്റെ മകനെ ദേവാലയത്തിലേക്ക് കൊണ്ടു വന്നിട്ടു പറഞ്ഞു, ”ഈ ബാലനായിട്ടു ഞാന്‍ പ്രാര്‍ത്ഥിച്ചു; ഞാന്‍ യഹോവയോടു കഴിച്ച അപേക്ഷ യഹോവ എനിക്കു നല്‍കിയിരിക്കുന്നു. അതുകൊണ്ട് ഞാന്‍ അവനെ യഹോവയ്ക്കു നിവേദിച്ചിരിക്കുന്നു; അവന്‍ ജീവപര്യന്തം യഹോവയ്ക്കു നിവേദിതനായിരിക്കും” (1 ശമു. 1:27,28). അവള്‍ ഇനി ഒരിക്കലും അവനെ തിരിച്ചുകൊണ്ടു പോകാന്‍ പോകുന്നില്ല. അവള്‍ അവിടെ ആ ബാലനെ മുട്ടുകുത്തി ദൈവത്തെ ആരാധിക്കാന്‍ പഠിപ്പിച്ചു. അങ്ങനെയുള്ള ദൈവഭക്തയായ ഒരമ്മയെ ലഭിക്കുന്നത് വളരെ ആശ്ചര്യകരമാണ്. അനന്തരം അവള്‍ യഹോവയ്ക്കു മനോഹരമായൊരു സ്‌തോത്രഗാനം പാടി! (1 ശമു. 2:110). മറിയയുടെ സ്‌തോത്രഗാനം ഹന്നായുടെ പാട്ടിനാല്‍ പ്രചോദിപ്പിക്കപ്പെട്ടതായിരിക്കാന്‍ കൂടുതല്‍ സാധ്യത ഉണ്ട്. കാരണം അവയിലെ വാക്കുകള്‍ അത്ര സാമ്യമുള്ളതാണ്.

തന്റെ പ്രവചന ശുശ്രൂഷയിലൂടെ യിസ്രയേലിന്റെ മുഖഛായ മാറ്റിയ ഒരു യുവാവായി ശമുവേല്‍ വളര്‍ന്നു വന്നു  ന്യായാധിപന്മാരുടെ പുസ്തകത്തില്‍ നാം കാണുന്ന കുത്തഴിഞ്ഞ അവസ്ഥ മുതല്‍ ദാവീദിന്റെ ഭരണത്തിന്‍ കീഴുള്ള മഹത്വകരമായ അവസ്ഥ വരെ. മഹാപുരോഹിതനായ ഏലിയുടെ മക്കള്‍ വില കെട്ടവരും ദൈവഭയമില്ലാത്ത ദൈവമില്ലാത്ത പുരുഷന്മാരുമായിരുന്നു (2:12). ഒരു നേതാവിന്റെ മക്കള്‍ സദാചാരമില്ലാത്തവരും ദൈവമില്ലാത്തവരും ആയിരിക്കുമ്പോള്‍ അതു വളരെ ദുഃഖകരമാണ്. സമാഗമന കൂടാരത്തിലെ ശുശ്രൂഷയ്ക്കു ഏലി അവരെ അനുവദിച്ചു എന്നതാണ് ഏറ്റവും മോശമായ കാര്യം. യാഗം കഴിക്കുമ്പോള്‍ അതില്‍ നിന്ന് അവര്‍ മോഷ്ടിക്കുകയും ദൈവാലയത്തിലെ സ്ത്രീകളുമായി വ്യഭിചാരം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനോടെല്ലാം ഏലിയുടെ പ്രതികരണം എന്തായിരുന്നു? അവരെ വിളിച്ചിട്ട് യോഹോവയുടെ വേലയില്‍ നിന്ന് ഉടനെ പുറത്തു പോകണം എന്ന് അദ്ദേഹം അവരോട് പറയണമായിരുന്നു. അതിനു പകരം അയാള്‍ അവരോട് പറഞ്ഞത് ”എന്റെ മക്കളെ, യഹോവയുടെ ജനം നിങ്ങളെ കുറിച്ചു പരത്തുന്നതായി ഞാന്‍ കേള്‍ക്കുന്ന കേള്‍വി നന്നല്ല” എന്നാണ് (വാ. 24). നട്ടെല്ലില്ലാത്തതും പ്രയോജനമില്ലാത്തുമായ ഒരു നേതാവായിരുന്നു അയാള്‍. ദൈവമില്ലാത്ത ആ പുരുഷന്മാരില്‍ നിന്നു വ്യത്യസ്തനായി, ശമുവേല്‍ ബാലനോ, യഹോവയ്ക്കും മനുഷ്യര്‍ക്കും പ്രീതിയുള്ളവനായി വളര്‍ന്നു (1ശമു. 2:26).

അനന്തരം ദൈവം ഒരു ദൂതനെ ഏലിയുടെ അടുക്കല്‍ അയച്ചിട്ട് അവനോട് പറഞ്ഞത്, അവന്‍ ദൈവത്തെ മാനിക്കുന്നതിനെക്കാള്‍ അവന്റെ പുത്രന്മാരെ മാനിച്ചതുകൊണ്ട് അവന്റെ ശുശ്രൂഷ അവസാനിച്ചിരിക്കുന്നു എന്നാണ് (1ശമു. 2:2729). അപ്പോള്‍ ദൈവം സംസാരിച്ച മനോഹരമായ ഈ വാക്കുകള്‍ നാം കാണുന്നു  അത് നാം നമ്മുടെ ജീവിതത്തിലൂടനീളം ഓര്‍ക്കണം  ”എന്നെ മാനിക്കുന്നവനെ ഞാന്‍ മാനിക്കും; എന്നെ നിന്ദിക്കുന്നവന്‍ നിന്ദിതനായിത്തീരും” (1ശമു. 2:30). നീ ദൈവത്തെ മാനിക്കുമെങ്കില്‍, അവിടുന്ന് നിന്നെയും മാനിക്കും എന്ന് നിനക്ക് തീര്‍ച്ചപ്പെടുത്താം.

ദൈവമില്ലാത്ത ആ ചുറ്റുപാടില്‍ ശമുവേല്‍ നിര്‍മ്മലനായി വളര്‍ന്നു. തങ്ങളെ തന്നെ, ദൈവമില്ലാത്ത ഭവനങ്ങളില്‍, അല്ലെങ്കില്‍ ചുറ്റുപാടുകളില്‍, കാണുന്ന എല്ലാ യൗവ്വനക്കാര്‍ക്കും അത് ഒരു ഉദാഹരണമാണ്. നിങ്ങള്‍ ഒത്തുതീര്‍പ്പുകാരെ കൊണ്ടു നിറഞ്ഞ ഒരു സഭയിലായിരിക്കാം. എന്നാല്‍ അതിനാല്‍ സ്വാധീനിക്കപ്പെടുവാന്‍ നിങ്ങളെ തന്നെ അനുവദിക്കരുത്. നിങ്ങള്‍ക്ക് ശമുവേലിനെപ്പോലെ മലിനപ്പെടാതെ യഹോവയോടുള്ള ഭക്തിയില്‍ ഉറച്ചു നില്‍ക്കാന്‍ കഴിഞ്ഞാല്‍ ദൈവത്തിനു നിങ്ങളെ, ശുമുവേല്‍ ആയിരുന്നതുപോലെ, ആ സാഹചര്യത്തില്‍ അവിടുത്തെ ശബ്ദമാക്കി ഉയര്‍ത്താന്‍ കഴിയും. ഒരു രാത്രിയില്‍, ശമുവേല്‍ ഉറങ്ങുമ്പോള്‍ ”ശമുവേലേ, ശമുവേലേ” എന്നു വിളിക്കുന്ന ഒരു ശബ്ദം അവന്‍ കേട്ടു. അത് ഏലി എന്നു കരുതി അന്വേഷിക്കുവാനായി ചെന്നു. എന്നാല്‍ അങ്ങനെ അല്ലായിരുന്നു. തന്നോട് അരുളിച്ചെയ്യുവാന്‍ ദൈവത്തോട് ചോദിക്കുവാന്‍ ശമുവേലിനോട് ഏലി പറയന്നതുവരെ ആ ശബ്ദം ശുമുവേലിനെ വിളിക്കുന്നത് തുടര്‍ന്നുകൊണ്ടിരുന്നു. അനന്തരം യഹോവ വന്നു നിന്ന് മുമ്പിലത്തെപോലെ: ”ശമുവേലേ” എന്നു വിളിച്ചു. അതിനു ശമുവേല്‍ ”അരുളിച്ചെയ്യേണമെ അടിയന്‍ കേള്‍ക്കുന്നു” എന്നു പറഞ്ഞു (1 ശമുവേല്‍ 3:10). ഇവിടെ ഉള്ളത്, നമുക്കെല്ലാവര്‍ക്കും എല്ലാ ദിവസവും, ദിവസം മുഴുവനും കര്‍ത്താവിന്റെ ശബ്ദത്തോട് ഉണ്ടാകേണ്ടിയ ഒരു മനോഭാവമാണ്: ”കര്‍ത്താവേ, അരുളിച്ചെയ്യേണമേ അടിയന്‍ കേള്‍ക്കുന്നു” എന്നത് ”ഇന്ന് അര്‍ദ്ധരാത്രിയില്‍ ഞാന്‍ വന്ന് നിന്നോട് സംസാരിക്കാന്‍ പോകുന്നു” എന്നു പറഞ്ഞ് ശമുവേലിന് ദൈവം ഒരു മുന്നറിയിപ്പു നല്‍കിയില്ല. ശമുവേല്‍ എല്ലാ സമയത്തും ഉണര്‍ന്നിരിക്കണമായിരുന്നു.

ദൈവം സംസാരിക്കുന്നതിന് അനേക രീതികളുണ്ട്. എന്നാല്‍ നമുക്ക് എപ്പോഴും ശ്രദ്ധിച്ചു കേള്‍ക്കുന്ന ഒരു മനോഭാവം ഉണ്ടായിരിക്കണം: ”കര്‍ത്താവേ അരുളിച്ചെയ്യേണമേ അടിയന്‍ കേള്‍ക്കുന്നു.” അതാണ് ദൈവത്തിന്റെ ഒരു പ്രവാചകനായി വളര്‍ന്നു വരുവാന്‍ ശമുവേലിനെ കഴിവുള്ളവനാക്കിയത്. അവന്‍ ശ്രദ്ധിച്ചു കേട്ടപ്പോള്‍, ദൈവം അവനോടു പറഞ്ഞ കാര്യങ്ങള്‍ മറ്റുള്ളവരോട് പറയാന്‍ അവനു കഴിഞ്ഞു.

ആ ദിവസം ദൈവം ശമുവേലിനോടു പറഞ്ഞു, ”ഏലിയെ അവന്റെ പാപം നിമിത്തം ഞാന്‍ ന്യായം വിധിക്കാന്‍ പോകുകയാണ്.” രാവിലെ ഏലി ശമുവേലിനെ വിളിച്ചിട്ട് അവനോട് ചോദിച്ചു. ”യഹോവ നിന്നോട് അരുളിച്ചെയ്തത് എന്ത്?” ശമുവേല്‍ അവനോട് എല്ലാ കാര്യങ്ങളും പറഞ്ഞു (1 ശമു. 3:18). അത് ഏലിയെ സംബന്ധിച്ചു ചീത്ത വര്‍ത്തമാനമായിരുന്നെങ്കിലും, ശമുവേല്‍ അവനോട് എല്ലാ കാര്യങ്ങളും പറഞ്ഞു. ദൈവത്തിന്റെ ഒരു ദാസന്‍ അതുപോലെ ആയിരിക്കണം. ഏലി ശമുവേലിനോട് വളരെ ദയാലു ആയിരുന്നെങ്കിലും ശമുവേല്‍ അയാളോട് ”ദൈവം അങ്ങയെ ന്യായം വിധിക്കാന്‍ പോകുന്നു എന്ന് അവിടുന്നു അരുളിച്ചെയ്തു. അങ്ങയുടെ പുത്രന്മാര്‍ അവരുടെമേല്‍ തന്നെ ശാപം വരുത്തി വച്ചിരിക്കുന്നു. എന്നിട്ടും അങ്ങ് അവരെ ശാസിച്ചില്ല” എന്നു പറയുവാന്‍ മടിച്ചില്ല!