പ്രവചന ശുശ്രൂഷ എല്ലാ സഭകള്‍ക്കും ആവശ്യമാണ് – WFTW 13 ഒക്ടോബര്‍ 2013

സാക് പുന്നന്‍

   Read PDF version

നിങ്ങള്‍ ദൈത്തിന്റെ പാത വിട്ട് മാറുന്‌പോള്‍ ( വലത്തോട്ടോ ഇടത്തോട്ടോ) നിങ്ങളുടെ പിന്നില്‍ നിന്നും ഒരു സ്വരം ഇങ്ങനെ പറയുന്നത് കേള്‍ക്കും. ‘വഴി ഇതാകുന്നു.ഇതില്‍ നടന്നു കൊള്‍ക'( യേശ 30:20,21). ദൈവസിംഹാസനത്തിലേക്ക് നയിക്കുന്ന ഇടുങ്ങിയതും ഇടുങ്ങിയതും നേരെയുള്ളതുമായ വഴില്‍ നിന്നും നാം അല്പം മാറിയാല്‍ ( വലത്തോട്ടോ ഇടത്തോട്ടോ)  നമ്മെ ഉണര്‍ത്തി മുന്നറിയിപ്പ് നല്‍കുന്ന പരിശുദ്ധാത്മാവിന്റെ സ്വരമാണ് ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്. നാം ഇന്നത്തെ സഭകളെ നോക്കിയാല്‍ അവയില്‍ പലതും സത്യത്തിന്റെ നേര്‍വഴിയില്‍ നിന്നും വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞ് മറ്റൊരു വഴിയില്‍ വീണിരിക്കുന്നു.
ഒരു ഉദാഹരണം മാത്രം നോക്കുക .ചില വിഭാഗങ്ങള്‍ ആത്മാവിന്റെ വരങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കി ഒരു ദിശയിലേക്ക് പോകുന്നു. മറ്റു ചിലര്‍ ആത്മാവിന്റെ ഫലങ്ങള്‍ക്ക്  അമിത പ്രാധാന്യം നല്‍കി വരങ്ങളെ തീര്‍ത്തും അവഗണിച്ച് എതിര്‍ വശത്തേക്ക് പോകുന്നു. ഈ രണ്ടു വിഭാഗങ്ങളോടും ഇടത്തോട്ടോ വലത്തോട്ടോ മാറി നേര്‍വഴിയിലേക്ക് വരുവാന്‍ ആവശ്യപ്പെടുന്ന സ്വരം അവര്‍ കേള്‍ക്കുന്നില്ല. ഓരോ വിഭാഗങ്ങള്‍ക്കും ഇഷ്ടപ്പെട്ട ചില വേദവാക്യങ്ങളുണ്ട്. അവര്‍ അതിലേക്ക് വീണ്ടും വീണ്ടും പോകുന്നു. അവരെ സന്തുലിതാവസ്ഥയില്‍ നിര്‍ത്തുവാന്‍ കഴിയുന്ന വേദവാക്യങ്ങള്‍ അവര്‍ കാണുന്നില്ല. അവര്‍ക്ക് ആ വേദവാക്യങ്ങളോട് മുന്‍വിധിയോടെയുള്ള സമീപനമാണ്. തങ്ങളുടെ എതിര്‍ ദിശയില്‍ പോയവര്‍ മറ്റുവാക്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നതുകൊണ്ടാണ് പലപ്പോഴും ആ വാക്യങ്ങള്‍ ശ്രദ്ധിക്കുവാന്‍ അവര്‍ തയ്യാറാകാത്തത്. സത്യത്തോടുള്ള അവരുടെ തിരിച്ചറിവ് ശ്രദ്ധയോടു കൂടിയുള്ള വേദപുസ്തക പഠനത്തില്‍ നിന്നല്ല. പകരം അവരുടെ എതിര്‍ ദിശയില്‍ ഉള്ള വിഭാഗത്തിന്റെ നിലപാടുകളോടുള്ള പ്രതികരണമായിട്ടാണ് ഉണ്ടാകുന്നത്.

യിസ്രായേല്‍ വഴിതെറ്റി പോകുന്നത് ചൂണ്ടി കാട്ടുകയെന്നതായിരുന്നു പഴയ നിയമ പ്രവാചകന്മാരുടെ ശുശ്രൂഷ. പരിശുദ്ധാത്മാവിന്റെ തിരുത്തല്‍ വാക്കുകളാണ് അവര്‍ സംസാരിച്ചത്. അവര്‍ ഒരു സമതുലിന ശുശ്രൂഷയല്ല ആഗ്രഹിച്ചത്. കുറവുള്ള കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി. ദൈവീക ക്രമപ്രകാരം നടക്കുന്ന യിസ്രായേലിലെ കാര്യങ്ങളെക്കുറിച്ച് വീണ്ടും വീണ്ടും പറഞ്ഞ് അവര്‍ സമയം പാഴാക്കിയില്ല. ആ അര്‍ത്ഥത്തില്‍ നോക്കിയാല്‍ പഴയ നിയമ പ്രവാചകന്മാരുടെ ശുശ്രൂഷ സമതുലിതമായിരുന്നില്ല.

യിരെമ്യാവിന്റെ ഉദാഹരണം നോക്കുക. ഒരു കാലഘട്ടത്തില്‍ യിരെമ്യാവ് ദൈവത്തോടു പറഞ്ഞു ‘ദയയോടെ ഒരു വാക്ക് ഈ ജനത്തോട് പറയുവാന്‍ എന്നെ ഒരിക്കല്‍ പോലും അവിടുന്നു അനുവദിച്ചിട്ടില്ല.അതിക്രമമെന്ന

ും വിനാശമെന്നും ഒക്കെയാണ് എപ്പോഴും പറയുന്നത് ‘ (യിരെ 20:8). കൃപയും സത്യവും ഒരുപോലെ നിറഞ്ഞ സമതുലിതമായ ഒരു സന്ദേശമായിരുന്നില്ല അദ്ദെഹത്തിന്റെത്. അത് ന്യായവിധി , ന്യായവിധി കൂടുതല്‍ ന്യായവിധി എന്നായിരുന്നു. ഈ സന്ദേശം യിരെമ്യാവിനു തന്നെ ഭാരമായി. എന്നാല്‍ അത് പ്രസംഗിക്കാതിരിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. കാരണം ഓരോ തവണയും സന്ദേശം മാറ്റുവാന്‍ ചിന്തിക്കുന്‌പോള്‍ ന്യായവിധിയെക്കുറിച്ചുള്ള ദൈവവചനം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ തീ കത്തുന്നതുപോലെയായിരുന്നു (യിരെ 20:9). അതിനാല്‍ യെഹൂദാ ദേശത്തോട് 46 വര്‍ഷം ന്യായവിധിയെക്കുറിച്ച് അദ്ദേഹം പ്രസംഗിച്ചുകൊണ്ടേയിരുന്നു .

യിരെമ്യാവ് തന്റെ സ്വന്തം യുക്തിയനുസരിച്ചോ അല്ലെങ്കില്‍ ദൈവത്തിന്റെ ഹൃദയം അറിയാത്ത മറ്റ് പ്രസംഗകരുടെ ഉപദേശം കേട്ടിട്ടോ തന്റെ സന്ദേശം മാറ്റിയിരുന്നെങ്കില്‍ അവന്‍ കൂടുതല്‍ സമതുലിതാവസ്ഥയില്‍ ആയിരുന്നേനെ. എന്നാല്‍ അവന്‍ ഒരിക്കലും ദൈവത്തിന്റെ പ്രവാചകനാവുകയില്ല.

യിരെമ്യാവിനു മുന്‍പേയുള്ള പ്രവാചകനായ ഹൊശേയയുടെ കാര്യമെടുക്കുക. അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ യിരെമ്യാവിന്റേതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഹൊശേയയിലൂടെ യിസ്രായേലിനോടുള്ള ദൈവത്തിന്റെ സന്ദേശമിതായിരുന്നു. ‘നിങ്ങളെന്നെ അനുസരിക്കാതെ വഴിതെറ്റി പോയെങ്കിലും ഞാന്‍ നിങ്ങളെ എത്രമാത്രം സ്‌നേഹിക്കുന്നു’. എന്നാല്‍ ഹൊശേയ ജീവിച്ചതിനും 180 വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിച്ച യിരെമ്യാവ് ഒരിക്കലും ഹൊശേയയുടെ ശുശ്രൂഷയെ അനുകരിച്ചില്ല ഈ പ്രവാചകന്മാരാരും പരസ്പരം അനുകരിക്കുന്നവരായിരുന്നില്ല. ഒരോരുത്തരും ദൈവം അവരവര്‍ക്ക് ദൈവം നല്‍കിയ ഭാരം അറിഞ്ഞിരുന്നു.

ഒരു പുതിയ നിയമ പ്രവാചകനും സഭയുടെ കുറവുകളെക്കുറിച്ച്   എപ്പ്‌പോഴും സംസാരിക്കുകയും എവിടെയാണ് സമതുലിതാവസ്ഥ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് ചൂണ്ടി കാണിക്കുകയും ചെയ്യും. താന്‍ ശുശ്രൂഷ ചെയ്യുന്ന ആളുകള്‍ക്ക് അപ്പ്‌പോള്‍ ആവശ്യമെന്തെന്നുള്ളതറി യുവാനുള്ള വചനം ദൈവത്തില്‍ നിന്നും അവനുണ്ടായിരിക്കും. ‘ അല്ല, വഴി അതല്ല, ഇതാണ് വഴി’ എന്ന് ആത്മാവിലൂടെ സംസാരിക്കുന്ന പ്രവചന ശുശ്രൂഷയാണ് ഇന്ന് എല്ലാ സഭകളുടേയും ഏറ്റവും വലിയ ആവശ്യം.

പല പ്രസംഗകരും പുസ്തകങ്ങളും മാസികകളും വായിച്ചും സി.ഡി.കള്‍ കേട്ടും കേള്‍വിക്കാര്‍ക്ക് മതിപ്പുളവാക്കുന്ന ഒരു പ്രസംഗം തയാറാക്കുന്നു. അവരുടെ കേള്‍വിക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും പറയാതിരിക്കുവാന്‍ ശ്രദ്ധിക്കുന്നു. കാരണം അവരില്‍ നിന്നും ബഹുമാനവും പാരിതോഷികവും അവര്‍ ആഗ്രഹിക്കുന്നു.

എന്നാല്‍ പ്രവാചകന്മാര്‍ അങ്ങനെയല്ല. അവര്‍ ദൈവത്തില്‍ നിന്ന് കേട്ട് ആളുകള്‍ ദൈവത്തില്‍ നിന്ന് എന്താണോ കേള്‍ക്കേണ്ടത് അത് കൃത്യമായി അവരോട് പറയുന്നു. അതിനാല്‍ ഒരു പ്രവാചകന്‍ ചിലപ്പോള്‍ സഭയിലെ അസമതുലിതാവസ്ഥ മാറുന്നതുവരെ ചില വിഷയങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രസംഗിക്കും. പ്രസംഗം ഒരു തൊഴിലാക്കിയവര്‍ ഒരേ പ്രസംഗം ഒരേ കൂട്ടത്തോട് രണ്ടു തവണ പറയുന്നത് പോലും ഭയപ്പെടുന്നു. ചില സഞ്ചാരപ്രസംഗകര്‍ ഓരോ സഭയിലും നടത്തിയ പ്രസംഗത്തെ സംബന്ധിച്ച് കുറിച്ചുവയ്കുന്നു.( അവരുടെ മനസ്സിലോ ഡയറിയിലോ). പിന്നിട് അതേ സന്ദേശം ആ സഭയില്‍ രണ്ടാമത് വരുന്‌പോള്‍ പ്രസംഗിക്കാതിരിക്കുവാനാണ് അങ്ങനെ ചെയ്യുന്നത്. അതിലൂടെ പ്രസംഗകന്‍ എന്ന നിലയില്‍ ലഭിച്ച മാനം നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു. ഈ നാളുകളില്‍ പ്രവാചകന്‍മാരുടെ ആവശ്യം എത്ര വലുതാണ്.

വചനം പഠിപ്പിക്കുന്ന ശുശ്രൂഷയും പ്രവചന ശുശ്രൂഷയും തമ്മില്‍ വലിയ വ്യത്യാസമുണ്ട് . ഒരു ഉപദേഷ്ടാവിന് ദൈവവചനത്തിലെ ഉപദേശ വിഷങ്ങള്‍ വ്യക്തമായി വിശദീകരിക്കുവാന്‍ കഴിയും . താന്‍ ശുശ്രൂഷിക്കുന്ന ആളുകളെ അപ്പോള്‍ ബാധിക്കുന്ന വിഷയങ്ങള്‍ ആയിരിക്കുകയില്ല അപ്പോള്‍ പഠിപ്പിക്കുന്നത് . നീതീകരണത്തെക്കുറിച്ചോ പരിശുദ്ധാത്മത്തെക്കുറിച്ചോ അല്ലെങ്കില്‍ കര്‍ത്താവിന്റെ രണ്ടാം വരവിനെക്കുറിച്ചോ ഒക്കെ പഠിപ്പിക്കുന്നത് ഏതു സഭക്കും പ്രയോജനമുള്ളതാകും. എന്നാല്‍ മഹത്തായ ഇത്തരം പഠിപ്പിക്കലുകള്‍ ഉള്ളപ്പോഴും ആ സഭയിലുള്ളവര്‍ പാപത്തില്‍ വീഴുന്നവരും നിരാശപ്പെടുന്നവരും ആണ്. ആ സഭയ്ക്ക് അപ്പോള്‍ വേണ്ടത് പ്രവചന ശുശ്രൂഷയാണ് .