ക്രിസ്തുവിന്റെ കഷ്ടതകളുടെ കൂട്ടായ്മ- WFTW 17 ജൂലൈ 2016

സാക് പുന്നന്‍

   Read PDF version

കൊലൊ 1:24 ല്‍ പൗലൊസ് പറയുന്നു, ‘ ക്രിസ്തുവിന്റെ കഷ്ടതകളില്‍ കുറവുള്ളത് സഭയാകുന്ന അവിടുത്തെ ശരീരത്തിനുവേണ്ടി എന്റെ ശരീരത്തില്‍ പൂര്‍ത്തിയാക്കുന്നു’

ക്രിസ്തുവിന്റെ കഷ്ടതകളില്‍ കുറവായുള്ളത് എന്താണ്?അവിടുന്ന് ക്രൂശില്‍ വച്ച് സകലവും നിവൃത്തിയായി എന്നു പറഞ്ഞതല്ലെ? ഇവിടെ ഒരു വലിയ സത്യമുണ്ട് യേശുവിന്റെ ശാരീരിക കഷ്ടതകളെ കുറിച്ച് നാം സുവിശേഷങ്ങളില്‍ വായിക്കുന്നുണ്ട്.ക്രൂശില്‍ കിടന്നു കൊണ്ട് ‘സകലവും നിവൃത്തിയായി എന്ന് അവിടുന്നു പറഞ്ഞപ്പോള്‍, മനുഷ്യന്റെ പാപത്തിന്റെ മറു വില കൊടുത്തു തീര്‍ക്കുക മാത്രമല്ല അവിടുന്നു ചെയ്തത്, ഏതു മനുഷ്യനും എക്കാലവും നേരിടേണ്ടിയിരുന്ന സകലവിധ പ്രലോഭനങ്ങളെയും ജയിക്കുന്ന കാര്യവും അവിടുന്ന് നീ വൃത്തിയാക്കി. അവിടുന്ന് സകലത്തിലും നമ്മെ പോലെ തന്നെ പരീക്ഷിക്കപ്പെടുകയും ജയിക്കുകയൂം ചെയ്തിട്ടുള്ളവനാണ് (എബ്രാ 4:15).

ഓരോ പ്രലോഭനത്തിലും ഒന്നുകില്‍ അതിനുവഴങ്ങിയിട്ട് സുഖത്തിന്റെ മാര്‍ഗ്ഗം തിരഞ്ഞെടുക്കുവാന്‍ അല്ലെങ്കില്‍ അതിനോടെതിര്‍ത്തു നിന്ന് കഷ്ടതയുടെ മാര്‍ഗ്ഗം (സുഖത്തിന്റെ വിപരീതം) തിരഞ്ഞെടുക്കാന്‍ ഉള്ള അവകാശം നമുക്കുണ്ട്. യേശു നിരന്തരമായി കഷ്ഠതയുടെ മാര്‍ഗ്ഗം തിരഞ്ഞെടുക്കുകയും ‘ജഡത്തില്‍ കഷ്ടം അനുഭവിക്കുകയൂം ചെയ്തു’ (1 പത്രോ 4:1). അങ്ങനെ അവിടുന്ന് നമ്മുടെ മുന്നോടിയായി തീര്‍ന്നു. ഇപ്പോള്‍ നാം അവിടുത്തെ കാല്‍ ചുവടുകള്‍ പിന്‍മാറ്റി മറ്റുള്ളവര്‍ക്ക് ചെറിയ മുന്നോടികള്‍ ആയിതീരണം. നാം പാപം ചെയ്യാന്‍ പ്രലോഭിപ്പിക്കപ്പെടുമ്പോള്‍ യേശു കടന്നു പോയ ജഡത്തില്‍ കഷ്ടമനുഭവിക്കുന്ന അതെ മാര്‍ഗ്ഗം തിരഞ്ഞെടുക്കുന്നതിലേക്ക് പരിശുദ്ധാത്മാവ് നമ്മെ നയിക്കുന്നു. കൊലൊ 1:24 ല്‍ പൗലൊസ് പറയുന്നത്, തന്റെ ജീവിതത്തില്‍ (പ്രലോഭനങ്ങളില്‍) ഇതുവരെ യേശു പൂര്‍ത്തീകരിച്ച എല്ലാ കഷ്ടതകളും തനിക്ക് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ്.

യേശുവും ബാഹ്യമായി പല വിധത്തില്‍ കഷ്ടതകള്‍ അനുഭവിച്ചു കാരണം അവിടുന്ന് സത്യത്തിനു വേണ്ടി നിലകൊണ്ട് കഷ്ടതയെ പ്രതിനിധാനം ചെയ്യുന്നതിന് നിങ്ങള്‍ ഒരു ഗ്ലാസ് എടുക്കുക യാണെങ്കില്‍, യേശുവിന്റെ കാര്യത്തില്‍, തന്റെ ജീവിതകാലത്ത് കടന്നു പോകാന്‍ അവിടുന്ന് തിരഞ്ഞെടുത്ത എല്ലാ കഷ്ടതകളും ആ ഗ്ലാസ്സിനെ പൂര്‍ണ്ണമായി നിറച്ചു. അന്തിമമായി ക്രൂശില്‍ വച്ച് അവിടുന്നു പറഞ്ഞു ‘ സകലവും നിവൃത്തിയായി’ ഇപ്പോള്‍ നാം യേശുവിന്റെ കാല്‍ ചുവടുകളെ പിന്‍തുടരുന്നു, അവിടുത്തേക്ക് ഉണ്ടായിരുന്നതുപോലെ നമുക്കും ഒരു ശരീരം ഉണ്ട്. പരിശുദ്ധാത്മാവ് അതേ പ്രവര്‍ത്തി നമ്മിലും ചെയ്യേണ്ടിയിരിക്കുന്നു ആ ഗ്ലാസ് നിറയ്ക്കുന്ന പ്രവൃത്തി നാം വീണ്ടും ജനിക്കുന്ന സമയത്ത്, നമ്മുടെ ഗ്ലാസ്സ് ശൂന്യമാണ് കാരണം നാം അപ്പോള്‍ ക്രിസ്തുവിനുവേണ്ടി കഷ്ടതകള്‍ ഒന്നും സഹിച്ചിട്ടില്ല. കാലം കടന്നുപോകുന്തോറും, ക്രമേണ ക്രിസ്തുവിനു വേണ്ടി നാം സഹിക്കുന്ന കഷ്ടതകളാല്‍ ഈ ഗ്ലാസ് നിറയാന്‍ തുടങ്ങുന്നു ഭൂമിയില്‍ ആയിരുന്നപ്പോള്‍ കഷ്ടത സഹിച്ചവനായ ഇതേ ക്രിസ്തു ഇന്ന് നമ്മില്‍ വസിച്ചുകൊണ്ട് അവിടുന്ന് കടന്നുപോയ അതേ കഷ്ടതകളില്‍ കൂടി നമ്മെ കടത്തി കൊണ്ട്‌പോകാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ ഇപ്പോള്‍ നമ്മുടെ ശരീരത്തിലാണ് ദാസന്‍ യജമാനന് മീതെയുള്ളവനല്ല.

അവിടുത്തെ എല്ലാ കഷ്ടതകളും ഇപ്പോള്‍ നമ്മുടെ ശരീരത്തില്‍ പൂര്‍ത്തികരിക്കപ്പെടണം അത് വാസ്തവത്തില്‍ ഒരു പ്രത്യേക അവകാശമാണ് പൗലൊസ് പറയുന്നത് അദ്ദേഹത്തിന്റെ ഗ്ലാസ്സ് ഇതുവരെ നിറഞ്ഞിട്ടില്ല എന്നാണ്. തങ്ങള്‍ ഏതെങ്കിലും കഷ്ടതയിലൂടെ കടന്നു പോകുമ്പോള്‍ അവര്‍ ക്രിസ്തുവിന്റെ കഷ്ടതകളില്‍ പങ്കാളികളാകുകയാണെന്ന് അനേക ക്രിസ്ത്യാനികളും മനസ്സിലാക്കുന്നില്ല. നാം ഏതെങ്കിലും മഠയത്തരങ്ങളോ പാപകരമായ കാര്യങ്ങളോ ചെയ്തതു മൂലമുണ്ടാകുന്ന കഷ്ടതകളെ കുറിച്ചല്ല ഞാന്‍ സംസാരിക്കുന്ന യേശൂ ഒരിക്കലും പാപകരമോ മഠയത്തരമോ ആയ കാര്യങ്ങളൊന്നും ചെയ്തില്ല അവിടുത്തെ ജീവിതരീതീ തീര്‍ത്തും ഈ ലോകത്തിന് വിരുദ്ധമായിരുന്നതിനാലാണ് അവിടുന്ന് കഷ്ടതകള്‍ അനുഭവിച്ചത്. അവിടുത്തെ മുഴുവന്‍ ശുശ്രൂഷയും തന്റെ കാലത്തുണ്ടായിരുന്ന വേദപണ്ഡിതന്മാരും വേദജ്ഞന്മരുമായി നിരന്തരം പോരാട്ടത്തിലായിരുന്നു. അവര്‍ അവിടുത്തെ വെറുക്കുകയും ഒടുവില്‍ അവിടുത്തെ കൊല്ലുകയും ചെയ്തു.

ഇന്നും അത് അങ്ങനെ തന്നെയാണ് നാം ക്രിസ്തുവിന്റെ യഥാര്‍ത്ഥ ശിഷ്യന്‍മാരാണെങ്കില്‍ ഈ ലോകത്തിന്റെ എല്ലാം മതപരമായ വ്യവസ്ഥിതികളുമായും ക്രിസ്തീയ വേദശാസ്ത്രമെന്നും മതമെന്നും വിളിക്കപ്പെടുന്ന സകലരുമായും നിരന്തരമായി നാം പോരാട്ടത്തിലാണെന്ന് നമ്മെ തന്നെ കണ്ടെത്തും ദൈവത്തെ അറിയാത്ത മതഭക്തരായിരുന്ന ആളുകളോട് യേശു ചെയ്തതുപോലെ തന്നെ നാമും പോരാട്ടത്തിലാണെന്ന് നാം നമ്മെ തന്നെ കണ്ടെത്തും യേശുവിനെ ‘ബെയെത്സബൂല്‍’ എന്ന് വിളിച്ചത് ആരാണ്? അവര്‍ ഗ്രീക്ക്കാരോ റോമാക്കാരോ ആയിരുന്നില്ല ഒരു ദേവ പുസ്തകം (അന്നത്തെ പഴയനിയമം) ഉള്ള ആളുകള്‍ ആയിരുന്നു. യേശുവിനെ ഏറ്റവും കൂടുതല്‍ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്തത് ആരായിരുന്നു? വേദ പുസ്തകവും കൊണ്ടു നടക്കുന്ന മതഭക്തരയ ആളുകളായിരുന്നു. അതുകൊണ്ട് നാം ക്രിസ്തുവിന്റെ കഷ്ടങ്ങള്‍ പൂരിപ്പിക്കാന്‍ പോകുകയാണെങ്കില്‍ വേദപുസ്തകമുള്ള മത ഭക്തരായ ആളുകള്‍ നമ്മെയും ഉപദ്രവിക്കുന്നതായി നാം മനസ്സിലാക്കും, കാരണം അവര്‍ ദൈവത്തെ അറിയുന്നില്ല. യേശു പറഞ്ഞു അവര്‍ അവിടുത്തെ വെറുക്കുകയും കൊല്ലുകയും ചെയ്തത് അവര്‍ തന്റെ പിതാവിനെ അറിയാത്തതിനാലാണ് അവര്‍ നമ്മോടും അതേകാര്യം തന്നെ ചെയ്യും.

പൗലൊസ് ഇപ്രകാരം പറയുന്നു’ ഈ കഷ്ടതകളിലെല്ലാം ഞാന്‍ സന്തോഷിക്കുന്നു, കാരണം ഞാന്‍ എന്റെ പങ്ക് നിര്‍വ്വഹിക്കുകയാണ്’ ക്രിസ്തുവിന്റെ ഈ ശരീരമാകുന്ന സഭയ്ക്കു വേണ്ടി നമ്മുക്കോരോരുത്തര്‍ക്കും ഒരു പങ്കുണ്ട്. യേശു ആദ്യം അവിടുത്തെ ഭൗതീക ശരീരത്തില്‍ കഷ്ടത അനുഭവിച്ചു. ഇപ്പോള്‍ അവിടുത്തെ ആത്മീകശരീരമായ സഭയില്‍ അവിടുന്ന് കഷ്ടം അനുഭവിക്കേണ്ടതുണ്ട്. ഈ കഷ്ടതകളില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കുണ്ട് എനിക്ക് എന്റെതുമുണ്ട് നിങ്ങളുടെ പങ്ക് നിറവേറ്റാന്‍ എനിക്ക് കഴിയുകയില്ല എന്റേത് പൂര്‍ത്തീകരിക്കാന്‍ നിങ്ങള്‍ക്കും കഴിയുകയില്ല. നിങ്ങള്‍ ചില കഷ്ടതയില്‍ കൂടി കടന്നു പോകുമ്പോള്‍ നിങ്ങള്‍ക്കുവേണ്ടി വിശ്വസ്തനാകുവാന്‍ എനിക്ക് കഴിയുകയില്ല. നിങ്ങള്‍ യേശുവിനെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ട് നിങ്ങളുടെ ബന്ധുക്കളോ, അയല്‍ക്കാരോ നിങ്ങലെ ഉപദ്രവിക്കുന്നതു മൂലമോ നിങ്ങള്‍ പീഡിപ്പിക്കപ്പെട്ട് വീട്ടില്‍ നിന്ന് പുറന്തള്ളപ്പെടുന്നതു മൂലമൊ നിങ്ങള്‍ കഷ്ടത അനുഭവിക്കുമ്പോള്‍ നിങ്ങല്‍ തന്നെ വിശ്വസ്തരായിരിക്കണം ഇതെല്ലാം ക്രിസ്തുവിന്റെ കഷ്ടതകളുടെ ഭാഗമാണ്. ആ സമയത്ത് സന്തോഷിച്ചുല്ലസിച്ചു കൊണ്ട് ഇങ്ങനെ പറയുക, ‘ കര്‍ത്താവെ, അങ്ങയുടെ ശരീരമാകുന്ന സഭയ്ക്കു വേണ്ടിയുള്ള അങ്ങയുടെ കഷ്ടങ്ങളില്‍ ഒരു ചെറിയ ഭാഗം പൂരിപ്പിക്കുവാനുള്ള വിശേഷഭാഗ്യം എനിക്കു നല്‍കിയതിനായി നന്ദി’. അങ്ങനെയാണ് മറ്റുള്ളവര്‍ക്കായി നമുക്കൊരു ശൃശ്രൂഷ ഉണ്ടാകുന്നത് അങ്ങനെയാണ് നമ്മുക്ക് സഭ പണിയാന്‍ കഴിയുന്നതും. അതു കൊണ്ടാണ് ഇതിനെ ‘ക്രിസ്തുവിന്റെ കഷ്ടതകളുടെ കൂട്ടായ്മ’ എന്നു വിളിക്കുന്നത്. ക്രിസ്തു അവിടുത്തെ കഷ്ടതകളിലൂടെ തനിക്ക് വേണ്ടി തന്നെ ഒന്നും നേടിയില്ല എന്നാല്‍ നാം വളരെയധികം നേടി നാം ക്രിസ്തുവിന്റെ കഷ്ടതകളുമായി കൂട്ടായ്മയിലാകുമ്പോള്‍ നാം നമുക്ക് വേണ്ടി അതില്‍ നിന്ന് ഒന്നും നേടുന്നില്ല. അതു സഭയ്ക്കു വേണ്ടിയാണ്. നിങ്ങളുടെ കഷ്ടങ്ങളിലൂടെ മറ്റുള്ളവര്‍ നേടും അതിനു നിങ്ങള്‍ മനസ്സുള്ളവരാണോ? നാം ഇപ്രകാരം പറയണമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു ‘അതെ കര്‍ത്താവെ എനിക്കു മനസ്സാണ് അങ്ങയുടെ മനസ്സുമായും അവിടുത്തെ ആത്മാവുമായും അവിടുത്തെ മനോഭാവവുമായും എനിക്ക് കൂട്ടായ്മയിലാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്റെ കഷ്ടതയിലൂടെ മറ്റുള്ളവര്‍ എന്തെങ്കിലും നേടേണ്ടതിനായി കഷ്ടത സഹിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’.

കരിമ്പ് ചക്കില്‍ ചതയ്ക്കപ്പെടുന്നത് എങ്ങനെയാണെന്ന് നിങ്ങള്‍ കണ്ടിട്ടുണ്ടോ? അവര്‍ ആ കരിമ്പ് കോല്‍ ചക്കിലിട്ട് ചതയ്ക്കുന്നു. അപ്പോള്‍ അതിന്റെ നീര്‍ പുറത്തു വരുന്നു ഇതു കുറച്ചു പ്രാവശ്യം ചെയ്തു കഴിയുമ്പോള്‍ ഒരുവന്‍ ചിന്തിച്ചേക്കാം ആ കമ്പുകളില്‍ നിന്ന് നീര്‍ മുഴുവന്‍ പുറത്തു വന്നു കഴിഞ്ഞു എന്ന്. എന്നാല്‍ അങ്ങനെ അല്ല, അവര്‍ അത് വീണ്ടും ഇടുന്നു അപ്പോള്‍ കുറച്ച് നീര്‍ കൂടി പുറത്ത് വരുന്നു ആരുടെ പ്രയോജനത്തിനുവേണ്ടിയാണ് അത് ചതയ്ക്കപ്പെടുന്നത്? മറ്റാര്‍ക്കോ കുടിക്കുവാന്‍ വേണ്ടി അങ്ങനെയാണ് ദൈവം നമ്മെയും മറ്റുള്ളവര്‍ക്ക് ഒരനുഗ്രഹമാക്കി തീര്‍ക്കുന്നത്. ജീവിതത്തിന്റെ സാഹചര്യങ്ങളിലും ശോധനകളിലും നാം ചതയ്ക്കപ്പെടുകയും ഞെക്കി പിഴിയപ്പെടുകയും ചെയ്യുന്നു, അപ്പോള്‍ നാം നമ്മെതന്നെ താഴ്ത്തി അവയെ സന്തോഷത്തോടെ സ്വീകരിക്കുകയും ആ ചതയ്ക്കലില്‍ നിന്ന് ശോഭയും സൗന്ദര്യവും, ക്രിസ്തുവിന്റെ സൗരഭ്യവും പുറത്തു വരികയും ചെയ്യുന്നു. നാം മറ്റുള്ളവര്‍ക്ക് ഒരനുഗ്രഹമായിതീരുവാന്‍ കഴിയുന്ന ഏകമാര്‍ഗ്ഗം അതു മാത്രമാണ്.