“ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു” എന്ന് ധാര്‍ഷ്ട്യത്തോടെ പറയുന്ന കള്ളപ്രവാചകന്മാരെ സൂക്ഷിക്കുക (WFTW 3 ജൂണ്‍ 2012)

സാക് പുന്നന്‍
WFTW മലയാളം 3   ജൂണ്‍ 2012

യിരമ്യാവ് 23 :5 ,6 ല്‍ യേശു ക്രിസ്തുവിന്റെ വരവിനെ കുറിച്ച്  യിരമ്യാവ് പ്രവചിക്കുമ്പോള്‍ ,  ‘നീതിയുള്ള മുള’,  ” യഹോവ നമ്മുടെ നീതി”  എന്നീ പേരുകള്‍ ‌ ഉപയോഗിച്ചിരിക്കുന്നതായി നാം കാണുന്നു. ഈ പേരുകളില്‍ നിന്നും മനസ്സിലാകുന്നത്‌ തന്റെ നീതിയാല്‍ നമ്മെ നീതീകരിക്കുന്ന ഒരു ദൈവത്തെയാണ്. ഇത് ഒരു പുതിയ നിയമ പേരാണ്. യിരമ്യാവ്  പുതിയ നിയമത്തെ കുറിച്ചാണ്  ഈ ഭാഗത്ത്‌ പ്രവചിച്ചിരിക്കുന്നത്. എല്ലാ പ്രസംഗകരും വായിച്ചിരിക്കേണ്ട വളരെ പ്രധാനപ്പെട്ട, വിസ്മയകരമായ ഒരധ്യായമാണ് ഇത് , കാരണം അവര്‍ ശ്രദ്ധിക്കേണ്ട ധാരാളം മുന്നറിയിപ്പുകള്‍ ഈ ഭാഗത്തുണ്ട്.  ഇവിടെ കള്ളപ്രവാചകന്മാരെ തുറന്നു കാട്ടുകയും, തള്ളിക്കളയുകയും  ചെയ്യുന്നതായി കാണാം. അവര്‍ കള്ളപ്രവാചകന്മാര്‍ തന്നെയാണ്, കാരണം അവര്‍ ദൈവം പറയുന്നത് ശ്രദ്ധിക്കുവാന്‍ സമയം എടുക്കുന്നില്ല (23 :18 ). അവര്‍ ദൈവസന്നിധിയില്‍ നില്‍ക്കുവാനും, ദൈവവചനം ശ്രദ്ധിക്കുവാനും സാവകാശമില്ലത്ത മടിയന്മാരാണ്. 

പണത്തിനും മാനത്തിനും വേണ്ടി ചുറ്റിത്തിരിയുന്ന അനേകം കള്ളപ്രവാ
ചകന്മാരെ ഇന്ന് ക്രിസ്തീയ ലോകത്തില്‍ നമുക്ക് കാണുവാന്‍ കഴിയും. അവര്‍ തങ്ങള്‍ സ്വപ്നത്തില്‍ കണ്ടതാണെന്ന്  അവകാശപ്പെട്ടുകൊണ്ട്, തങ്ങളുടെ ഭാവനകള്‍ മറ്റുള്ളവരുടെ മുമ്പില്‍ പ്രവചിക്കുന്നു. അവരെ ശ്രദ്ധിക്കരുതെന്നു യിരമ്യാവ് തന്റെ ജനത്തിന് മുന്നറിയിപ്പ് നല്‍കുന്നു. അവര്‍ തങ്ങളുടെ സ്വന്തം സന്ദേശങ്ങള്‍  “ദൈവം അരുളിച്ചെയ്യുന്നു”  എന്ന വ്യാജേന സംസാരിക്കുന്നു. എന്നാല്‍ ദൈവം ഒരിക്കലും  അവരോടു സംസാരിച്ചിട്ടില്ല. ഇന്ന് ധാരാളം ആളുകള്‍ അലക്ഷ്യമായി ഈ ശൈലി ഉപയോഗിക്കുന്നതായി കാണാം. ദൈവം സംസാരിക്കാതെ, എഴുന്നേറ്റുനിന്നു “ദൈവം സംസാരിച്ചു” എന്ന് പറയുന്നത് വളരെ അപകടകരമായ ഒരു നിലയാണ്. ദൈവഭയം ഇല്ലാത്ത ജനമാണ് അവരുടെ ഉള്ളില്‍ തോന്നുന്നത് ദൈവത്തിന്റെ അരുളപ്പാടെന്ന നിലയില്‍ പ്രസ്താവിക്കുന്നത്. ഇത് തികച്ചും അപകടകരവും പൈശാചികവുമാണ്. 

ഇങ്ങിനെയുള്ള ആളുകളോട്, ഈ അദ്ധ്യായം ശ്രദ്ധാപൂര്‍വ്വം വായിക്കുവാനും അതില്‍നിന്നും ദൈവഭയം പഠിക്കുവാനും ഞാന്‍  ബുദ്ധി ഉപദേശിക്കുന്നു…… തീര്‍ച്ചയായും ദൈവം സംസാരിക്കും. എന്നാല്‍ 1 കോരി.7 :40 ല്‍ ” എനിക്കും ദൈവാത്മാവുണ്ട് എന്ന് ഞാന്‍ വിചാരിക്കുന്നു” എന്ന് പറഞ്ഞ പൌലോസിനെ പോലെ താഴ്മയുള്ളവരിലൂടെയാണന്നു   മാത്രം – അല്ലാതെ “ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു” എന്ന് ധാര്‍ഷ്ട്യത്തോടെ പറയുന്നവരോടല്ല. ഇങ്ങനെയുള്ള കള്ളപ്രവാചകന്മാരെ സൂക്ഷിക്കുക. എന്തെന്നാല്‍ ആയിരക്കണക്കിന് ഇത്തരക്കാര്‍ ഇന്ന് ക്രിസ്തീയ ലോകത്തുണ്ട്. 

ദൈവം പറയുന്നു, “എന്റെ വചനം തീ പോലെയും, പറയെ തകര്‍ക്കുന്ന ചുറ്റിക പോലെയും ആകുന്നു” (യിര.23 :29 ). അനേക പ്രസംഗികളുടെ വാക്കുകള്‍ ദൈവത്തില്‍ നിന്ന് അല്ലാത്തതുകൊണ്ട്  മനുഷ്യരുടെ കഠിന ഹൃദയങ്ങളെ  തകര്‍ക്കുവാനും, തീയിനാല്‍ ജ്വലിപ്പിക്കുവാനും സാധിക്കുന്നില്ല.